Challenger App

No.1 PSC Learning App

1M+ Downloads
ഡിസ്ചാർജ് ട്യൂബിലെ കാഥോഡിൽ നിന്ന് വരുന്ന രശ്മികളിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളാണുള്ളതെന്നും അവ പിൻകാലത്ത് ഇലക്ട്രോണുകൾ ആണെന്ന് സ്ഥിരീകരിക്കപ്പെടാനും ഇടയാക്കിയ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aജെയിംസ് ചാഡ് വിക്ക്

Bഏണസ്റ്റ് റുഥർഫോർഡ്

Cജെ ജെ തോംസൺ

Dവില്വം റോൺട്ജൻ

Answer:

C. ജെ ജെ തോംസൺ

Read Explanation:

ജെ ജെ തോംസൺ (1856-1940)

  • ജെ ജെ തോംസൺ നടത്തിയ പരീക്ഷണങ്ങളാണ് ആറ്റത്തെക്കുറിച്ച് അതു വരെയുണ്ടായിരുന്ന ധാരണകൾ തിരുത്താനും പുതിയ ധാരണകൾ രൂപകല്പന ചെയ്യാനും ഇടയാക്കിയത് 
  • ഡിസ്ചാർജ് ട്യൂബിലെ കാഥോഡിൽ നിന്ന് വരുന്ന രശ്മികളിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളാണുള്ളതെന്ന് അദ്ദേഹം തെളിയിച്ചു. 
  • ഈ കണങ്ങൾക്ക് മാസും ഊർജവുമുണ്ടെന്നും വ്യക്തമാക്കി.
  • ഏത് വാതകമെടുത്ത് ഡിസ്ചാർജ് നടത്തിയാലും അവയിൽ നിന്നെല്ലാം ഒരേയിനം നെഗറ്റീവ് ചാർജുള്ള കണങ്ങളുണ്ടാകുന്നതിനാൽ എല്ലാ പദാർഥങ്ങളിലുമുള്ള പൊതു ഘടകമാണിതെന്ന് സമർത്ഥിച്ചു. 
  • ഇവ ആറ്റത്തെക്കാൾ സൂക്ഷ്മ കണങ്ങളാണെന്നും ആറ്റത്തിന്റെ ഭാഗമാണെന്നും തെളിയിച്ചു.
  • 1897 ൽ  ജെ ജെ തോംസന്റെ കണ്ടുപിടുത്തങ്ങൾ ശാസ്ത്രലോകം അംഗീകരിച്ചു.
  • അതോടെ ആറ്റത്തെ വിഭജിക്കാനാകുമെന്ന് തെളിഞ്ഞു.
  • ആറ്റത്തിലുള്ള നെഗറ്റീവ് ചാർജുള്ള ഈ കണമാണ് ഇലക്ട്രോൺ

Related Questions:

ഇലക്ട്രോണുകളുടെ ചാർജും, മാസും തമ്മിലുള്ള അനുപാതം (e/m ratio) കണ്ടെത്തിയത് --- ആണ്.
________ ആവൃത്തി, ഫോട്ടോണുകൾ ലോഹ പ്രതലത്തിൽ പതിക്കുമ്പോൾ ഒരു ഇലക്ട്രോൺ പുറന്തള്ളാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ആവൃത്തിയാണ്.
കാഥോഡ് രശ്മികൾ സഞ്ചരിക്കുന്നത് -----.
ടിവി യുടെ എക്സറേ ട്യൂബ് ....... ട്യൂബ്ആണ് .
ആറ്റത്തിലെ പോസിറ്റീവ് ചാർജ് ഉള്ള കണമായ പ്രോട്ടോൺ കണ്ടെത്തിയത് ആരാണ് ?