ഡിസ്പ്രാക്സിയ എന്നാൽ :
Aഭാഷണ വൈകല്യം
Bശാരീരിക-ചലന വൈകല്യം
Cഗണിത വൈകല്യം
Dവായനാ വൈകല്യം
Answer:
B. ശാരീരിക-ചലന വൈകല്യം
Read Explanation:
ഡിസ്പ്രാക്സിയ
- ശാരീരിക-ചലന വൈകല്യം
- ശൈശവത്തില്‍ ആരംഭിക്കുന്നതും ദീര്ഘ കാലം തുടരുന്നതുമായ നാഡീസംബന്ധമായ വളര്ച്ചാ തകരാറാണ് ഡിസ്പ്രാക്സിയ.
- തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ തരത്തില്‍ എത്തിച്ചേരാത്തതിനാല്‍ സൂക്ഷ്മവും സ്ഥൂലവുമായ ശരീര ചലനങ്ങളേയും ചലനങ്ങളുടെ ഏകോപനത്തേയും ബാധിക്കുന്നു.
ഡിസ്പ്രാക്സിയയുള്ള കുട്ടികള്ക്ക്
- പല്ല് ബ്രഷ് ചെയ്യുക
- ഷൂസിന്‍റെ ലെയ്സ് കെട്ടുക
- വസ്തുക്കള്‍ മുറുകെ പിടിക്കുക
- സാധനങ്ങള്‍ നീക്കുകയും ക്രമപ്പെടുത്തിവെയ്ക്കുകയും ചെയ്യുക,
- ശരിയായ രീതിയില്‍ നില്ക്കുകയും ഇരിക്കുകയും ചെയ്യുക തുടങ്ങിയ ചെറു പേശികളുടെ ചലനം ഏകോപിപ്പിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടും.
- ഡിസ്പ്രാക്സിയ പലപ്പോഴും ഡിസ്ലെക്സിയ, ഡിസ്കാല്ക്കുലിയ, എ ഡി എച്ച് ഡി തുടങ്ങിയ മറ്റ് അവസ്ഥകള്ക്കൊപ്പവും ഉണ്ടാകാറുണ്ട്.
ഡിസ്പ്രാക്സിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ ?
- ഡിസ്പ്രാക്സിയയുള്ള കുട്ടികള്ക്ക് താഴെപറയുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടായേക്കാം
- വസ്തുക്കള്‍ താഴെവീണുപോകാതെ മുറുകെ പിടിക്കല്‍.
- കളിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ശാരീരിക ചലനങ്ങളുടെഏകോപനം.
- നടക്കുക, ചാടുക, പന്ത് എറിയുകയും പിടിക്കുകയും ചെയ്യുക, സൈക്കിള്‍ ഓടിക്കുക.
- വസ്തുക്കളില്‍ തട്ടാതെയും മുട്ടാതെയും നടക്കുക.
- കൈകളും കണ്ണുകളും തമ്മില്‍ മികച്ച ഏകോപനം ആവശ്യമായ കായിക വിനോദങ്ങളില്‍ പങ്കെടുക്കുക.