Challenger App

No.1 PSC Learning App

1M+ Downloads
ഡെൻഡ്രോണിന്റെ ശാഖകൾ അറിയപ്പെടുന്നത് ?

Aസിനാപ്റ്റിക് നോബ്

Bഡെൻഡ്രൈറ്റ്

Cആക്സോൺ

Dഷ്വാൻ കോശങ്ങൾ

Answer:

B. ഡെൻഡ്രൈറ്റ്

Read Explanation:

നാഡീകോശം-ഘടനയും ധർമവും

ഡെൻഡ്രോൺ

  • കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു.
  • ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു

ഡെൻഡ്രൈറ്റ്

  • ഡെൻഡ്രോണിന്റെ ശാഖകൾ.
  • തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.

ഷ്വാൻ കോശം

  • ആക്സോണിനെ വലയം ചെയ്യുന്നു

ആക്സോൺ

  • കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  • കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നു

ആക്സോണൈറ്റ്

  • ആക്സോണിന്റെ ശാഖകൾ.
  • ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു

സിനാപ്റ്റിക് നോബ്

  • ആക്സോണൈറ്റിന്റെ അഗ്രഭാഗം.
  • നാഡീയപ്രേഷകം സ്രവിക്കുന്നു.

Related Questions:

സുഷുമ്‌നയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:

  1. മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായ ഭാഗം
  2. നട്ടെല്ലിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു
  3. മസ്തിഷ്കത്തെപ്പോലെ സുഷുമ്‌നയും മെനിഞ്ജസുകൊണ്ട് ആവരണം ചെയ്തിരിക്കുന്നു.
    നാവിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി
    ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്നുത് ?

    റിഫ്ലക്സ് ആര്‍ക്കുമായി ബന്ധപ്പെട്ട ശരിയായ ഫ്ലോചാര്‍ട്ട് തെരഞ്ഞെടുത്തെഴുതുക.

    1. ഗ്രാഹി --> പ്രേരകനാഡി --> സംവേദനാഡി --> പേശി --> ഇന്റര്‍ന്യൂറോണ്‍

    2. ഗ്രാഹി --> പ്രേരകനാഡി --> സംവേദനാഡി --> ഇന്റര്‍ന്യൂറോണ്‍ --> പേശി

    3.ഗ്രാഹി --> സംവേദനാഡി --> ഇന്റര്‍ന്യൂറോണ്‍ --> പ്രേരകനാഡി --> പേശി

    4.ഗ്രാഹി --> പ്രേരകനാഡി --> ഇന്റര്‍ന്യൂറോണ്‍ --> സംവേദനാഡി --> പേശി

    തലച്ചോറിൽ 'ഡോപമിൻ' എന്ന നാഡീയപ്രേഷകത്തിന്റെ ഉത്പാദനം കുറയുന്ന രോഗം ഏതാണ് ?