ഡൽഹി സുൽത്താനേറ്റ് ഭരിച്ച ആദ്യത്തെ വനിത?
Aചന്ദ്രബാനു വെട്ടി
Bറസിയ സുൽത്താനാ
Cസമ്രാട് രജിയ
Dഷാജഹാൻ ബാണു
Answer:
B. റസിയ സുൽത്താനാ
Read Explanation:
സുൽത്താനാ റസിയ 1236 - 1239
ഇലത്തുമിഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകളായ റസിയ സുൽത്താനാ രാജ്യഭാരമേറ്റു.
ദൽഹി സിംഹാസനത്തിലിരുന്നിട്ടുള്ള ഏക വനിതയാണ് റസിയ.
സ്വന്തം മക്കളിൽ വച്ച് ഏറ്റവും സമർത്ഥയായിരുന്നതുകൊണ്ടാണ് ഇലത്തുമിഷ രാജ്യഭരണച്ചുമതല റസിയയെ ഏല്പ്‌പിച്ചത്.
ഒരു നല്ല ഭരണാധികാരിയുടെ സകല ഗുണങ്ങളും റസിയയിൽ ഒത്തിണങ്ങിയിരുന്നു.
അവരുടെ ആഭ്യന്തരഭരണം പുരോഗമനപരമായിരുന്നു.
റസിയ നിയമങ്ങൾ പരിഷ്കരിക്കുകയും രാജ്യകാര്യങ്ങളിൽ ഉറച്ച തീരുമാനങ്ങളെടുക്കുകയും പരാതിക്കാർക്ക് കൂടിക്കാഴ്ച അനുവദിക്കുകയും ചെയ്തു.
തന്റെ ഭരണം ഒരു പരിപൂർണ്ണവിജയമാക്കുവാൻ റസിയ സർവാത്മനാ ശ്രമിച്ചെങ്കിലും ഒരു സ്ത്രീയായി ജനിച്ചു എന്ന കാരണം കൊണ്ട് അവർക്കു പല കേന്ദ്രങ്ങളിൽ നിന്നും എതിർപ്പു നേരിടേണ്ടിവന്നു.