App Logo

No.1 PSC Learning App

1M+ Downloads
തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിലെ കാലാവധി കഴിഞ്ഞ ചെക്കാണ് ക്രിപ്പ്സ് മിഷന് എന്ന് പറഞ്ഞതാര്?

Aനെഹ്‌റു

Bഗാന്ധിജി

Cസുഭാഷ് ചന്ദ്രബോസ്

Dസര്‍ദാര്‍ പട്ടേല്‍

Answer:

B. ഗാന്ധിജി

Read Explanation:

രണ്ടാം ലോകമാഹായുദ്ധത്തിൽ ഇന്ത്യാക്കാരുടെ പൂർണ പിന്തുണ ഉറപ്പാക്കുന്നതിനായി 1942 മാർച്ചിൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിലേക്ക് അയച്ച ഒരു ദൗത്യസംഘമാണ് ക്രിപ്സ് മിഷൻ അഥവാ ക്രിപ്സ് ദൗത്യം. കോൺഗ്രസും മുസ്ലീം ലീഗും ക്രിപ്സിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കുവാനോ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെ വിശ്വസിക്കുവാനോ തയ്യാറായില്ല. അതോടെ ക്രിപ്സ് ദൗത്യം ഒരു സമ്പൂർണ പരാജയമായിത്തീർന്നു.തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിലെ കാലാവധി കഴിഞ്ഞ ചെക്കാണ് ക്രിപ്പ്സ് മിഷൻ എന്ന് ഗാന്ധിജി വിശേഷിപ്പിക്കുകയും ചെയ്തു.


Related Questions:

ഇന്ത്യൻ സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട് 1917-ൽ നടന്നത് :
താഴെ പറയുന്നവരിൽ ആരാണ് ദണ്ഡിയാത്രയിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്തത് ?

താഴെപ്പറയുന്നവയെ കാലഗണനാ ക്രമത്തിൽ ക്രമീകരിക്കുക.

  1. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
  2. സൈമൺ കമ്മീഷൻ
  3. അഹമ്മദാബാദ് മിൽ സ്ട്രൈക്ക്
  4. ചമ്പാരൻ സത്യാഗ്രഹം
ഗാന്ധിജി രണ്ടാം തവണ കേരളത്തിൽ വന്നത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ?
Where did Gandhiji form the Satyagraha Sabha?