Challenger App

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്ന പ്രസ്താവനകൾ ഉപയോഗിച്ച് മനുഷ്യ ശരീരത്തിലെ ഈ അവയവത്തിനെ തിരിച്ചറിയുക:

1.മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം

2.വിസർജന അവയവം എന്ന നിലയിലും പ്രവർത്തിക്കുന്നു

3.ഇതിനെ കുറിച്ചുള്ള പഠനശാഖ ഡെർമറ്റോളജി എന്നറിയപ്പെടുന്നു.

Aവൃക്കകൾ

Bകരൾ

Cആമാശയം

Dത്വക്ക്

Answer:

D. ത്വക്ക്

Read Explanation:

ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണ് ചർമ്മം അഥവാ ത്വക്ക് . ശരീത്തിനു കെട്ടുറപ്പു നല്കുവാനും ശരീത്തിന്റെ ശീതോഷ്ണനില കാത്തുസൂക്ഷിക്കുവാനും ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് സഹായിക്കുന്നു. മുഖ്യവിസർജനാവയവം വൃക്കയാണെങ്കിലും വെള്ളം, ലവണം, സെബം എന്നീ വിസർജനവസ്തുക്കളെയും പുറംതള്ളുവാൻ കെല്പുള്ള ഒരാവരണമാണ് ത്വക്ക്. ത്വക്കിനെ കുറിച്ചുള്ള പഠനം ഡെർമറ്റോളജി എന്നറിയപ്പെടുന്നു.


Related Questions:

ഗ്ലോമെറുലാർ രക്തസമ്മർദ്ദം/ജിഎഫ്ആർ കുറയുന്നത് ____________________ നെ ഉത്തേജിപ്പിക്കുന്നത് മൂലം ___________________ ഉല്പാദിപ്പിക്കപ്പെടുന്നു, ഇത് _______________ നെ _____________________ ആക്കിമാറ്റുന്നു. അത് പിന്നീട് _____________________ ഉല്പാദിപ്പിക്കുന്നതിലൂടെ ഗ്ലോമെറുലാർ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
റെനിൻ എന്ന എൻസൈം ഉത്പാദിപ്പിക്കുന്നത് വൃക്കയിലെ ഏത് കോശങ്ങളാണ്?
What is the starting point of the ornithine cycle?
പ്ലാറ്റിഹെൽമിൻതെസ് (Platyhelminthes), സെഫലോകോർഡേറ്റ (Cephalochordate), ചില അനലിഡുകൾ (Annelids) എന്നിവയുടെ വിസർജ്ജനേന്ദ്രിയങ്ങൾ ഏത്?
Podocytes are seen in: