App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവരിൽ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ പെടാത്തതാര് ?

Aപ്രധാനമന്ത്രി

Bലോക്‌സഭാ സ്‌പീക്കർ

Cരാഷ്‌ട്രപതി

Dആഭ്യന്തര മന്ത്രി

Answer:

C. രാഷ്‌ട്രപതി

Read Explanation:

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.
  • ചെയർമാൻ ഉൾപ്പെടെ 6 അംഗങ്ങൾ ആണ് മനുഷ്യാവകാശ കമ്മീഷനിൽ ഉള്ളത്. 
  • ഇതിൽ ഒരു അംഗം സ്ത്രീ ആയിരിക്കണം. 
  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ്.
  • ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാനെയും മറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് വേണ്ടി​ ഒരു കമ്മിറ്റി ഉണ്ട്.
  • മനുഷ്യാവകാശ കമീഷൻ അംഗങ്ങളായി ആരെ നിയമിക്കണമെന്ന് രാഷ്ട്രപതിക്ക് നിർദ്ദേശം നൽകുന്നത് ഈ കമ്മിറ്റിയാണ്. 

ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ അംഗങ്ങൾ: 

  • പ്രധാനമന്ത്രി 
  • കേന്ദ്ര ആഭ്യന്തരമന്ത്രി 
  • ലോക്സഭാ സ്പീക്കർ 
  • ലോക്സഭാ പ്രതിപക്ഷനേതാവ് 
  • രാജ്യസഭാ പ്രതിപക്ഷ നേതാവ് 
  • രാജ്യസഭാ ഉപാധ്യക്ഷൻ

സുപ്രീംകോടതിയിലെ ജഡ്ജിയെയോ, ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്നോട് കൂടി ആലോചിക്കാതെ കമ്മീഷനിൽ നിയമിക്കുവാൻ പാടുള്ളതല്ല


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ അധ്യക്ഷനായി ഏറ്റവും കൂടുതൽ കാലമിരുന്ന വ്യക്തി ?
താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യാ മെമ്പറർ അല്ലാത്തത് ആര് ?
മനുഷ്യാവകാശ നിയമ ഭേദഗതി ബിൽ 2019ൽ ലോക്സഭയിൽ അവതരിപ്പിച്ചതാര് ?

താഴെ പറയുന്നവയിൽ ഏതെല്ലാമാണ് 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമ പ്രകാരം പൂർണ്ണമായും മനുഷ്യാവകാശത്തിന്റെ നിർവ്വചന പരിധിയിൽ വരുന്നവ. 

i) ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന എല്ലാ അവകാശങ്ങളും. 

ii) ഇന്ത്യൻ ഭരണഘടനയിലും മറ്റു ഇന്ത്യൻ നിയമങ്ങളിലും പരാമർശിച്ചിട്ടുള്ള അവകാശങ്ങൾ മാത്രം. 

iii) ഇന്ത്യൻ ഭരണഘടനയിൽ ഇല്ലാത്തതും, അന്താരാഷ്ട്ര ഉടമ്പടികളിൽ പരാമർശിച്ചി ട്ടുമുള്ള അവകാശങ്ങൾ. 

iv) മേൽപറഞ്ഞ മൂന്നു സൂചനകളും അപൂർണ്ണമാണ്.

താഴെപ്പറയുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്?

  1. 1993 ലെ പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആക്ട് അനുസരിച്ചാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്
  2. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ കാലാവധി മൂന്നുവർഷമോ അല്ലെങ്കിൽ 65 വയസ് തികയുന്നത് വരെയോ ഏതാണോ നേരത്തെ ഉള്ളത് അതായിരിക്കും
  3. ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്