Challenger App

No.1 PSC Learning App

1M+ Downloads
തമിഴ്നാട്ടിലെ വ്യവസായ വിപ്ലവത്തിന്‍റെ ശില്‍പി എന്നറിയപ്പെടുന്ന രാഷ്ട്രപതിയാര്?

Aആര്‍.വെങ്കിട്ടരാമന്‍

Bഎ.പി.ജെ അബ്ദുള്‍ കലാം

Cഡോ.എസ്.രാധാകൃഷ്ണന്‍

Dവി.വി.ഗിരി

Answer:

A. ആര്‍.വെങ്കിട്ടരാമന്‍

Read Explanation:

രാമസ്വാമി വെങ്കടരാമൻ (തമിഴ്: ராமசுவாமி ெவங்கட்ராமன்) (ഡിസംബർ 4, 1910 -ജനുവരി 27, 2009[1]) സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയായിരുന്നു. 1987 മുതൽ 1992 വരെയാണ്‌ ഇദ്ദേഹം ഈ പദവി കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രപതിയാകുന്നതിനു മുൻപ് 4 വർഷം ഇദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നിട്ടുണ്ട്.ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്ന നിലയിൽ നിരവധി മന്ത്രിപദങ്ങളും ഔദ്യോഗിക ജീവിതത്തിനിടയിൽ വഹിച്ചിട്ടുണ്ട്. ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി. തമിഴ്‌നാടിന്റെ വ്യവസായശില്പി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ രാഷ്ട്രപതി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരെ പരാജയപ്പെടുത്തി രാഷ്ട്രപതിയായ വ്യക്തി. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി. മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. ഏറ്റവും കൂടുതൽ കാലം ജീവിച്ച ഇന്ത്യൻ രാഷ്ട്രപതി.


Related Questions:

അഖിലേന്ത്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആരാണ് ?
കേന്ദ്ര ഗവണ്മെന്റിന്റെ നയപ്രഖ്യാപനം നടത്തുന്നത് ?
മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ ആത്മകഥയുടെ പേരെന്ത് ?
രാഷ്‌ട്രപതിയുടെ ഭരണ കാലാവധി എത്ര ?
INS സിന്ധുരക്ഷ എന്ന അന്തർവാഹിനി കപ്പൽ മൂന്നര മണിക്കൂർ സമുദ്ര യാത്ര നടത്തിയ ആദ്യ ഇന്ത്യൻ രാഷ്ട്രപതി ആര് ?