Aപീറ്റ്
Bആന്ത്രസൈറ്റ്
Cബിറ്റുമിനസ്
Dലിഗ്നൈറ്റ്
Answer:
D. ലിഗ്നൈറ്റ്
Read Explanation:
ചരിത്രാതീതകാലത്ത് മണ്‍മറഞ്ഞ വൃക്ഷങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്നാണ് കല്‍ക്കരി രൂപമെടുക്കുന്നത്.
കൽക്കരിയാണ് 'കറുത്ത വജ്രം' എന്നറിയപ്പെടുന്നത്.
കല്‍ക്കരിയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ അളവിനനുസരിച്ച് പീറ്റ്, ലിഗ്നൈറ്റ്, ബിറ്റുമെനസ്, ആന്ത്രാസൈറ്റ് എന്നിങ്ങനെ നാലായി തിരിക്കാറുണ്ട്.
28 മുതല്‍ 30 ശതമാനം വരെ കാര്‍ബണ്‍ അടങ്ങിയ കൽക്കരിയുടെ രൂപാന്തരമാണ് ലിഗ്നൈറ്റ്.
'ബ്രൗൺ കോൾ' (Brown Coal) എന്നറിയപ്പെടുന്നതും ലിഗ്നൈറ്റാണ്.
തമിഴ്‌നാട്ടിലെ നെയ് വേലിയിൽ നിന്നും ലഭിക്കുന്ന ഇന്ധനക്ഷമത കുറഞ്ഞ കൽക്കരി - ലിഗ്നൈറ്റ്
കാര്‍ബണിന്റെ അംശം ഏറ്റവും ഉയര്‍ന്ന കല്‍ക്കരിയിനമാണ് ആന്ത്രാസൈറ്റ് (94-98 ശതമാനം)
ബിറ്റുമെനസ് കല്‍ക്കരിയില്‍ കാർബണിന്റെ ശതമാനം 78 മുതല്‍ 86 വരെയാണ്.
കാര്‍ബണിന്റെ ശതമാനം ഏറ്റവും കുറഞ്ഞ കല്‍ക്കരിയുടെ വകഭേദമാണ് പീറ്റ്; 27 ശതമാനം വരെ.
കൽക്കരിയുടെ രൂപപ്പെടലിലെ ആദ്യഘട്ടമായി കരുതപ്പെടുന്നതും പീറ്റിനെയാണ്.
'ഹാര്‍ഡ് കോൾ' (hard coal) എന്നറിയപ്പെടുന്ന ആന്ത്രാസൈറ്റാണ് ഏറ്റവും നിലവാരം കൂടിയത്.