App Logo

No.1 PSC Learning App

1M+ Downloads
"തരം തിരിക്കല്‍" എന്ന പ്രവര്‍ത്തനം ബഹുമുഖ ബുദ്ധിയില്‍ ഏതു ഘടകത്തെ പരിപോഷിപ്പിക്കുന്നു ?

Aപ്രകൃതിപരമായബുദ്ധി

Bഭാഷാപരമായബുദ്ധി

Cയുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി

Dശാരീരിക ചലനപരമായ ബുദ്ധി

Answer:

C. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി

Read Explanation:

യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (Logical & Mathematical intelligence)
  • യുക്തിപൂര്‍വം ചിന്തിക്കാനും പരസ്പരബന്ധം കണ്ടെത്താനും അമൂര്‍ത്തമായി ചിന്തിക്കാനും സഹായിക്കുന്നുഗണിതപരവും ശാസ്ത്രപരവുമായ വിഷയങ്ങളില്‍ മികവു പുലര്‍ത്താന്‍ ഇതു സഹായിക്കുന്നു.
  • പാറ്റേണുകള്‍ നിര്‍മിക്കല്‍ചാര്‍ട്ടുകള്‍പട്ടികകള്‍ഗ്രാഫുകള്‍ തുടങ്ങിയവ തയ്യാറാക്കല്‍, പരസ്പരബന്ധം കണ്ടെത്തല്‍വ്യാഖ്യാനിക്കല്‍നിരീക്ഷിക്കല്‍അളക്കല്‍തരംതിരിക്കല്‍ഊഹിക്കല്‍പ്രവചിക്കല്‍അപഗ്രഥിക്കല്‍നിഗമനം രൂപീകരിക്കല്‍പരീക്ഷണങ്ങളില്‍ ഏര്‍പ്പടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നല്‍കണം.

ഹവാര്‍ഡ് ഗാര്‍ഡ്നറും ബഹുമുഖബുദ്ധിയും

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍പ്രതിഭാശാലികള്‍മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
    1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
    2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
    3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
    4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
    5. സംഗീതപരമായ ബുദ്ധി (musical intelligence)
    6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
    7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
    8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
    9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

Related Questions:

ബുദ്ധിശക്തി അളക്കുന്നതിനുള്ള ആദ്യ ശ്രമം നടത്തിയത് ?
ചിത്രം വരയ്ക്കുന്ന കുട്ടി ഏതു തരം ബഹുമുഖ ബുദ്ധി (Multiple Intelligence) ആണ് ഉപയോഗപ്പെടുത്തുന്നത് ?
Who is the author of the famous book 'Emotional Intelligence' ?
ഐ ക്യു നിര്‍ണയിക്കുന്നതിനുളള ഫോര്‍മുല ?

According to Howard Gardner theory of multiple intelligence ,which of the following is not included as a specific type of intelligence

  1. creative intelligence
  2. spatial intelligence
  3. mathematical intelligence
  4. inter personal intelligence