App Logo

No.1 PSC Learning App

1M+ Downloads
തരുണാസ്ഥി,രക്തം തുടങ്ങിയവ ______

Aയോജക കലകളാണ്

Bആവരണ കലകളാണ്

Cനാഡീ കലകളാണ്

Dപേശീ കലകളാണ്

Answer:

A. യോജക കലകളാണ്

Read Explanation:

ജന്തുകലകൾ (Animal tissues)

  • ആവരണകല (Epithelial tissue)
    • ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.
    • അന്നപഥത്തിന്റെ ഉൾഭിത്തിയെ ആവരണം ചെയ്യുന്നു.
    • സംരക്ഷണം, ആഗിരണം, സ്രവങ്ങളുടെ ഉൽപ്പാദനം എന്നീ ധർമങ്ങൾ നിർവഹിക്കുന്നു.
  • നാഡീകല (Nervous tissue)
    • ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.
    • ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്നു
  • പേശീകല (Muscular tissue)
    • സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്നു.
    • ശരീരചലനം സാധ്യമാക്കുന്നു.
  • യോജകകല (Connective tissue)
    • മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി വർത്തിക്കുകയോ ചെയ്യുന്നു.
    • അസ്ഥി, തരുണാസ്ഥി, നാരുകല, രക്തം തുടങ്ങിയവ വിവിധ യോജകകലകളാണ്.
    • അസ്ഥിയും തരുണാസ്ഥിയും ശരീരത്തിന് താങ്ങും സംരക്ഷണവും ആകൃതിയും നൽകുന്നു.
    • നാരുകല (Fibrous tissue) ഇതര കലകളെ ബന്ധിപ്പിക്കുന്നു.

Related Questions:

രക്തലോമികകളുടെ ഭിത്തിയിലും ശ്വാസകോശങ്ങളിലെ വായു അറകളിലും കാണപ്പെടുന്ന ആവരണ കല ഏതാണ് ?
കാറ്റത്തും മഴയത്തും ഒടിഞ്ഞു പോകാതെ സസ്യങ്ങളെ സഹായിക്കുന്നത്:
പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജക കല :

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1. ഒരു കോശത്തിൽ നിന്ന് രൂപപ്പെടുന്നതും ഒരു പ്രത്യേക ധർമ്മം നിർവഹിക്കുന്നതുമായ സമാന കോശങ്ങളുടെ കൂട്ടമാണ് കലകൾ.

2. ജന്തു കലകളെ മുഖ്യമായി നാല് തരമായി തിരിച്ചിരിക്കുന്നു.

തെറ്റായ പ്രസ്താവന കണ്ടെത്തുക:

  1. ആവരണ കലകൾ ഉൽപ്പാദിപ്പിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ,ഇലാസ്റ്റിൻ എന്നിവ
  2. മൃഗങ്ങളുടെ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള പ്രോട്ടീനാണ് കൊളാജൻ