Challenger App

No.1 PSC Learning App

1M+ Downloads
തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിൽ (Bony labyrinth) സ്ഥിതി ചെയ്യുന്ന ചെവിയുടെ ഭാഗം?

Aആന്തരകർണം

Bമധ്യകർണം

Cബാഹ്യകർണം

Dഇവയൊന്നുമല്ല

Answer:

A. ആന്തരകർണം

Read Explanation:

  • ആന്തരകർണം സ്ഥിതി ചെയ്യുന്നത് തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിലാണ് (Bony labyrinth). 
  • ഈ അസ്ഥി അറയ്ക്കുള്ളിൽ സ്‌തര നിർമിതമായ അറകളും (Membraneous labyrinth) ഉണ്ട്. 
  • സ്‌തര അറയ്ക്കള്ളിൽ എൻഡോലിംഫ് (Endolymph) എന്ന ദ്രവവും സ്‌തര അറയ്ക്കും അസ്ഥി അറയ്ക്കുമിടയിൽ പെരിലിംഫ് (Perilymph) എന്ന ദ്രവവും നിറഞ്ഞിരിക്കുന്നു. 
  • അർദ്ധവൃത്താകാര കുഴലുകൾ, വെസ്റ്റിബ്യൂൾ, കോക്ലിയ എന്നിവയാണ് ആന്തര കർണത്തിൻ്റെ മുഖ്യഭാഗങ്ങൾ.
  • അർധവൃത്താകാര കുഴലുകളും വെസ്റ്റിബ്യൂളും ശരീരതുലനനില പാലിക്കുന്നതിനും കോക്ലിയ കേൾവിക്കും സഹായിക്കുന്നു.

Related Questions:

ത്വക്കിലെ ഏത് പദാർത്ഥമാണ് പ്രാഥമികമായി അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് സംരക്ഷണം നൽകുന്നത്?
ചെവിക്കുടയിൽ (External ear) എത്തുന്ന ശബ്ദ തരംഗങ്ങൾ, _______യാണ് ആദ്യമായി കടന്നു പോകുന്നത്?
മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏതാണ് ?

ഇവയിൽ പ്രേരക നാഡിക്കുദാഹരണങ്ങൾ ഏതെല്ലാമാണ്?

  1. 11-ാം ശിരോനാഡി
  2. 12-ാം ശിരോ നാഡി
  3. 1-ാം ശിരോനാഡി

    താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

    1.ചൂടുള്ള വസ്തുവില്‍ അറിയാതെ സ്പര്‍ശിക്കുമ്പോള്‍ പെട്ടെന്ന് കൈ പിന്‍വലിക്കുന്നു.ഇത് സെറിബ്രത്തിൻറെ പ്രവർത്തനം കൊണ്ടാണ്.

    2.പെട്ടെന്ന് പ്രകാശം പതിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നു ഇത് സുഷുമ്നയുടെ പ്രവർത്തനം കൊണ്ടാണ്.