Challenger App

No.1 PSC Learning App

1M+ Downloads

താപ വൈദ്യുതിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. ഇന്ത്യയിലെ ആകെ സ്ഥാപിതശേഷിയുടെ 70 ശതമാനത്തോളം താപവൈദ്യുതിയാണ്
  2. കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയവ ഉപയോഗിച്ചാണ് താപ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്
  3. 1975 ൽ നിലവിൽ വന്ന നാഷണൽ തെർമൽ പവർ കോർപ്പറേഷനാണ് (NTPC) ഇന്ത്യയിലെ ഏറ്റവും വലിയ താപ വൈദ്യുതോല്പാദന കമ്പനി
  4. കായംകുളത്ത് സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി താപനിലയം ഡീസൽ ഇന്ധനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്

    Aഎല്ലാം ശരി

    Biii തെറ്റ്, iv ശരി

    Ci, ii, iii ശരി

    Diii, iv ശരി

    Answer:

    C. i, ii, iii ശരി

    Read Explanation:

    താപവൈദ്യുതി

    • ഇന്ത്യയിലെ ആകെ സ്ഥാപിതശേഷിയുടെ 70 ശതമാനത്തോളം താപവൈദ്യുതിയാണ്.
    • കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയവ ഉപയോഗിച്ചാണ് താപ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്.
    • 1975-ല്‍ നിലവില്‍വന്ന തെര്‍മല്‍ പവര്‍ കോർപ്പറേഷൻ ആണ് ഇന്ത്യയിലെ ഏറ്റവും
      വൈദ്യുതോത്പാദന കമ്പനി.
    • NTPCക്ക്  സ്വന്തമായും സംയുക്തമായും 31 താപവൈദ്യുത നിലയങ്ങൾ ആണുള്ളത്.

    • എന്‍.ടി.പി.സി.യുടെ കീഴില്‍ കേരളത്തിലുള്ള താപവൈദ്യുതനിലയമാണ് രാജീവ്ഗാന്ധി താപനിലയം.
    • ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ഈ താപനിലയം സ്ഥിതി ചെയ്യുന്നത്.
    • നാഫ്തയാണ് ഇവിടെ ഉപയോഗിക്കപ്പെടുന്ന ഇന്ധനം

    Related Questions:

    Which organization manages nuclear power plants in India?
    In which region of India are the Digboi and Naharkatiya oil fields located?
    ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായ വർഷം?
    In which year was NTPC established?
    ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പാരമ്പര്യേതര ഊർജം ?