App Logo

No.1 PSC Learning App

1M+ Downloads
താപം പ്രേഷണം ചെയ്യപ്പെടുന്ന രീതികളിൽ പ്പെടാത്തത് ഏത് ?

Aചാലനം

Bസംവഹനം

Cവിസരണം

Dവികിരണം

Answer:

C. വിസരണം

Read Explanation:

താപപ്രേഷണം (Heat Transfer):

    ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിനെ, താപപ്രേഷണം എന്ന് പറയുന്നു.

താപപ്രേഷണം 3 വിധം:

  1. ചാലനം (Conduction)

  2. സംവഹനം (Convection)

  3. വികിരണം (Radiation)

ചാലനം (Conduction):

     തന്മാത്രകളുടെ യഥാർഥത്തിലുള്ള സ്ഥാനമാറ്റമില്ലാതെ, ചൂട് ലഭിച്ച തന്മാത്രയിൽ നിന്ന്, തൊട്ടടുത്ത തന്മാത്രയിലേക്ക് താപം കൈമാറ്റപ്പെടുന്ന രീതിയാണ് ചാലനം.

  • ഖര വസ്തുക്കളിൽ താപപ്രേഷണം ചെയ്യപ്പെടുന്നത് ചാലനം വഴിയാണ്

സംവഹനം (Convection):

     തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് സംവഹനം.

  • ദ്രാവകങ്ങളിലും, വാതകങ്ങളിലും താപപ്രേഷണം ചെയ്യപ്പെടുന്നത് സംവഹനം വഴിയാണ്.

വികിരണം (Radiation):

     മാധ്യമത്തിന്റെ സഹായമില്ലാതെ താപ പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് വികിരണം.   


Related Questions:

200°C ൽ താഴെയുള്ള താപനില അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്റർ ?
ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജം കൂടുമ്പോൾ താപനില _________
താപനിലയിലെ ഒരു യൂണിറ്റ് വ്യത്യാസം ഒരുപോലെ കാണിക്കുന്ന സ്കെയിലുകൾ ഏവ​?
ഹീലിയം സൂപ്പർ ഫ്ലൂയിഡിറ്റി കാണിക്കുന്ന താപനിലയേത് ?
തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്നത് :