Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്ത ജോടികളിൽ തെറ്റായ ജോടി ഏത് ?

  1. റോബസ്പിയർ - ജാക്കോബിൻ ക്ലബ്ബ്
  2. ഏപ്രിൽ തിസീസ് - വി. ഐ. ലെനിൻ
  3. സ്പിരിറ്റ് ഓഫ് ലോ - വോൾട്ടയർ
  4. ലോംഗ് മാർച്ച് - മാവോ സേതൂങ്ങ്

    Aരണ്ടും മൂന്നും തെറ്റ്

    Bമൂന്നും നാലും തെറ്റ്

    Cമൂന്ന് മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. മൂന്ന് മാത്രം തെറ്റ്

    Read Explanation:

    മാക്സിമിലിയൻ റോബസ്പിയർ

    • ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാൻസ് ഭരിച്ച ഭരണാധികാരികളിലൊരാൾ 
    • മാക്സിമില്യൺ ഫ്രാൻക്സോവ മാരി ഇസിഡോറെ ഡെ റോബസ്പിയർ എന്ന് പൂർണ നാമം
    • 1789-ലെ ഫ്രഞ്ച് വിപ്ലവകാലത്ത് ഏറ്റവും കൂടുതൽ സമൂഹത്തിൽ സ്വാധീനം സൃഷ്ടിച 'ജാക്കോബിൻ ക്ലബ്ബി'ന്റെ നേതാവ്.
    • ഇദ്ദേഹത്തിൻറെ ഭരണകാലമാണ് ഫ്രാൻസിൽ ഭീകരവാഴ്ചയുടെ കാലം(Reign of Terror) എന്ന് അറിയപ്പെടുന്നത്.

    ഏപ്രിൽ തീസിസ്

    • 1917-ൽ റഷ്യയിലെ രാജാധികാരം തകർന്ന ശേഷം, സ്വിറ്റ്സർലാൻഡിലേക്ക് നാടുകടത്തപ്പെട്ടിരുന്ന ലെനിൻ റഷ്യയിൽ തിരിച്ചെത്തി.
    • അദ്ദേഹം തന്റെ സഖാക്കൾക്കും അനുയായികൾക്കുമായി തയ്യാറാക്കി നൽകിയ 10 പ്രബന്ധങ്ങളാണ് ഏപ്രിൽ തീസിസ്
    • ഈ തീസിസുകളിലൂടെ ലെനിൻ വ്യക്തമാക്കിയത്, രാജ്യത്തിന്റെ നിയന്ത്രണം തൊഴിലാളികളുടെ കൈകളിലേക്ക് മാറ്റണമെന്നും, ഭൂമിയും ബാങ്കുകളും സർക്കാർ കൈയാളണമെന്നും ആയിരുന്നു.
    • അതുപോലെ, ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് റഷ്യ പിൻമാറണം എന്നും അദ്ദേഹം ഇതിലൂടെ വാദിച്ചു.
    • ഈ ആശയങ്ങൾ അക്കാലത്തെ റഷ്യൻ ജനതയെ വളരെയധികം സ്വാധീനിച്ചു.
    • തൊഴിലാളികളും,പാവപ്പെട്ടവരും ലെനിന്റെ നേതൃത്വത്തിൽ ഒന്നിച്ചുകൂടി ഒക്ടോബർ വിപ്ലവം നയിച്ചു.

    സ്പിരിറ്റ് ഓഫ് ലോ

    • മോണ്ടെസ്ക്യൂ എന്ന ഫ്രഞ്ച് ദാർശനികനാണ് സ്പിരിറ്റ് ഓഫ് ലോ (The Spirit of Laws) എന്ന ഗ്രന്ഥം രചിച്ചത്.
    • ഈ ഗ്രന്ഥം രാഷ്ട്രീയ തത്ത്വശാസ്ത്രത്തിലെ ഒരു മുഖ്യ കൃതിയായി കണക്കാക്കപ്പെടുന്നു.
    • മനുഷ്യ സമൂഹങ്ങളുടെയും ഭരണകൂടങ്ങളുടെയും സ്വഭാവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനമാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്.
    • അധികാരങ്ങളുടെ വേർതിരിവ് (Seperation of Powers) എന്ന ആശയം ഈ ഗ്രന്ഥത്തിൽ പ്രധാനമായി ചർച്ച ചെയ്യപ്പെടുന്നു.
    • അതായത്, നിയമനിർമ്മാണം,നിയമം നടപ്പാക്കൽ, വിധിനിർണ്ണയം എന്നീ അധികാരങ്ങൾ വ്യത്യസ്ത സ്ഥാപനങ്ങൾ വഹിക്കുന്നത് ജനാധിപത്യത്തിന് അനിവാര്യമാണെന്നാണ് മോണ്ടെസ്ക്യൂ ഇതിലൂടെ വാദിച്ചത്.
    • ഈ ആശയം അമേരിക്കൻ ഭരണഘടന രൂപീകരണത്തെ വളരെയധികം സ്വാധീനിച്ചു.

    ലോങ്ങ് മാർച്

    • ചൈനീസ് വിപ്ലവാനന്തരം അധികാരത്തിലെത്തിയ സൻയാത് സെന്നിന്റെ മരണത്തെത്തുടർന്ന് ചിയാങ് കൈഷക്ക് ഭരണത്തിന്റെ തലവനായി
    • ചിയാങ് കൈഷക്ക് ചൈനയിൽ സൈനിക ഏകാധിപത്യഭരണത്തിനു തുടക്കം കുറിച്ചു.
    • കമ്മ്യൂണിസ്റ്റുകളുമായുള്ള സഹകരണം ഉപേക്ഷിച്ച് അദ്ദേഹം അമേരിക്കയടക്കമുള്ള വിദേശശക്തികൾക്ക് ചൈനയിൽ യഥേഷ്‌ടം ഇടപെടാൻ അവസരമൊരുക്കി.
    • ചൈനയുടെ കൽക്കരി, ഇരുമ്പുവ്യവസായങ്ങൾ, ബാങ്കിങ്, വിദേശവ്യാപാരം തുടങ്ങിയ മേഖലകളെല്ലാം നിയന്ത്രിച്ചിരുന്നത് വിദേശരാജ്യങ്ങളായിരുന്നു.
    • ചിയാങ് കൈഷക്കിൻ്റെ നയങ്ങളെ കമ്മ്യൂണിസ്റ്റുകൾ എതിർത്തതിനെത്തുടർന്ന് അവരെ ക്രൂരമായി നേരിട്ടു.
    • ഈ സമയം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായി മാവോ സെ തുംഗ് ഉയർന്നു വന്നു.
    • 1934 ൽ കമ്മ്യൂണിസ്റ്റുകൾ മാവോയുടെ നേത്യത്വത്തിൽ തെക്കൻ ചൈനയിലെ കിയാങ്സിയിൽനിന്ന് ഒരു യാത്ര ആരംഭിച്ചു.
    • നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്‌തുകൊണ്ടുള്ള അതിസാഹസികമായ ഈ യാത്ര വടക്കു പടിഞ്ഞാറ് യെനാനിൽ അവസാനിച്ചു.
    • യാത്രയിലുടനീളം ധാരാളം കൃഷിഭൂമിയും അനേകം ഗ്രാമങ്ങളും പ്രഭുക്കന്മാരിൽനിന്ന് പിടിച്ചെടുത്ത് കർഷകർക്കു നൽകി.
    • ഏകദേശം 12000 കിലോമീറ്റർ സഞ്ചരിച്ച ഈ യാത്ര 'ലോങ് മാർച്ച്' എന്നറിയപ്പെടുന്നു.

    Related Questions:

    ഹിസ്റ്ററി എന്ന പദം ഉണ്ടായത് -?
    The architecture of the churches in medieval Europe with spacious interiors and arches were of style :

    ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക

    1.ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം

    2.ജര്‍മ്മനിയുടെ പോളണ്ടാക്രമണം

    3.പാരീസ് സമാധാന സമ്മേളനം

    The Gothic style of architecture evolved during the ........ century CE.
    Who was the leader of the Reformation movement in Germany?