App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.

Aആശയങ്ങളിലും പ്രവർത്തനങ്ങളിലും മൗലികത പ്രകടിപ്പിക്കുന്നു - പ്രതിഭാധനൻ

Bഐ.ക്യൂ 70 ൽ താഴെ ആയതിനാൽ സാധാരണ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു - മാനസിക വെല്ലുവിളി നേരിടുന്നവർ

Cസമപ്രായക്കാരേക്കാൾ ഐ.ക്യൂ കുറവായിരിക്കും - മന്ദപഠിതാക്കൾ

Dആത്മബോധവും പ്രകടനപരതയും വളരെ കുറഞ്ഞവരായിരിക്കും - ശേഷിക്കൊത്ത നേട്ടം കൈവരിക്കുന്നവർ

Answer:

C. സമപ്രായക്കാരേക്കാൾ ഐ.ക്യൂ കുറവായിരിക്കും - മന്ദപഠിതാക്കൾ

Read Explanation:

ബുദ്ധിമാനം (Intelligence Quotiont) IQ 
  • ബുദ്ധിമാനം എന്ന പദം ആദ്യമായി പ്രയോഗിച്ചത് ജർമൻ മനഃശാസ്ത്രജ്ഞനായ വില്യം സ്റ്റേൺ (William Stern) ആണ്.
  •  മാനസികവയസ്സും (MA) കാലികവയസ്സും(CA) തമ്മിലുള്ള അനുപാദത്തിൻ്റെ ശതമാന രൂപമാണ് ബുദ്ധിമാനം (intelligence quotient) 
  • IQ = Mental Age / Chronological Age x 100.
  • MA(മാനസികവയസ്സ്)
  • CA(കാലികവയസ്സ്)
  • മേല്‍ സൂചിപ്പിച്ച സമവാക്യത്തിൻ്റെ  അടിസ്ഥാനത്തില്‍ വെഷ്ലര്‍ ഒരു സ്കെയില്‍ ആവിഷ്കരിച്ചുഇതാണ് വെഷ്ലര്‍ സ്കെയില്‍.
  • ഒരു കുട്ടിയുടെ മാനസിക വയസ്സ് കലികവയസ്സിനു തുല്യമായിരുന്നാൽ അവൻ്റെ ബുദ്ധിമാനം 100 ആയിരിക്കും. 100 ൽ കുറഞ്ഞ ബുദ്ധിമാനം ബുദ്ധിക്കുറവിനേയും 100 ൽ കൂടിയ ബുദ്ധിമാനം ബുദ്ധിക്കൂടുതലിനേയും കാണിക്കുന്നു 
  • ബുദ്ധി നിലവാരത്തിൻ്റെ വർഗീകരണം:- 
    വ്യക്തികളെ അവരുടെ ബുദ്ധിനിലവാരത്തിൻെറ അടിസ്ഥാനത്തിൽ ലൂയി എംടെര്‍മാന്‍ നടത്തിയ വർഗ്ഗീകരണം.
    • 130 ൽ കൂടുതൽ - വളരെ മികച്ചത് / ധിക്ഷണാശാലി 
    • 115 - 130 - മികച്ചത് / ശ്രേഷ്‌ഠബുദ്ധി 
    • 85 - 115 - ശരാശരി
    • 70 - 85 - മന്ദബുദ്ധി 
    • 50 - 70 - മൂഢബുദ്ധി 
    • 30 - 50 - ക്ഷീണബുദ്ധി 
    • 30 - ൽ താഴെ ജഡബുദ്ധി 
  • IQ 70 ൽ താഴെയുള്ളവരെ ദുർബലബുദ്ധിയുള്ളവർ (Feeble minded) എന്നും 130 ൽ കൂടുതലുള്ളവരെ പ്രതിഭാസമ്പന്നർ (Gifted) എന്നും വിളിക്കുന്നു.

 

മന്ദപഠിതാക്കൾ

  • I.Q. 70 നു മുകളിലുണ്ടെങ്കിലും മറ്റു കുട്ടികളെ അപേക്ഷിച്ച് മന്ദഗതിയിൽ പഠിക്കാൻ കഴിയുന്നവരാണ് - മന്ദപഠിതാക്കൾ 
  • മന്ദപഠിതാക്കൾ പിന്നാക്കക്കാരാകുന്ന മേഖലകൾ - അമൂർത്ത ചിന്തനം, പ്രതീകാത്മക ചിന്തനം, പരസ്പരബന്ധങ്ങൾ കണ്ടെത്തുക
  • വൈജ്ഞാനിക മണ്ഡല പ്രവർത്തനം വളരെ മന്ദഗതിയിലും പ്രശ്നപരിഹരണ രീതിയിൽ വളരെ പിന്നിലും ക്രിയാത്മകമായ പ്രവൃത്തികളിൽ വളരെ പിന്നിലുമായിരിക്കുന്നവരാണ് - മന്ദപഠിതാക്കൾ
  • സാമൂഹിക-വൈകാരിക വികസനങ്ങളിൽ അപസമായോജനങ്ങൾ (Maladjustment) ഉണ്ടാകാനുള്ള സാധ്യതയുള്ള വിഭാഗമാണ് - മന്ദപഠിതാക്കൾ

Related Questions:

പുതിയ സാഹചര്യവുമായി സമായോജനം നടത്താനുള്ള കഴിവാണ് ബുദ്ധി എന്ന് അഭിപ്രായപ്പെട്ടതാര് ?
രാധ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. അവൾ ഏറ്റവുമധികം മികവ് പുലർത്തുന്നത് ചിത്രം വരയ്ക്കുന്നതിലും നിറം നൽകുന്നതിലുമാണ്. ഹവാർഡ് ഗാർഡ്നറുടെ ബഹുമുഖ ബുദ്ധികളിൽ ഏതുതരം ബുദ്ധിയാണ് രാധയുടെ ഈ മികവിനു കാരണം ?
ശാസ്ത്ര - ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പ്രധാനമായും .......... ഘടകമാണ് പ്രവര്‍ത്തിക്കുന്നത്.
ദ്വിഘടക സിദ്ധാന്തത്തിന്റെ വക്താവ്
"തരം തിരിക്കല്‍" എന്ന പ്രവര്‍ത്തനം ബഹുമുഖ ബുദ്ധിയില്‍ ഏതു ഘടകത്തെ പരിപോഷിപ്പിക്കുന്നു ?