App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ജലത്തിലൂടെ പകരുന്ന രോഗം കണ്ടെത്തുക:

Aസിഫിലസ്

Bഎയ്ഡ്സ്

Cകോളറ

Dവില്ലൻ ചുമ

Answer:

C. കോളറ

Read Explanation:

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ . വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്.

സിഫിലസ് - ലൈംഗിക ബന്ധത്തിലൂടെ

എയ്ഡ്സ് - ശരീര ദ്രവങ്ങളിലൂടെ

വില്ലൻ ചുമ - വായുവിലൂടെ പകരുന്നു 


Related Questions:

ഇന്ത്യയിൽ അവസാനമായി പോളിയോ രോഗം റിപ്പോർട്ട് ചെയ്തത് ഏത് സംസ്ഥാനത്തിൽ?
താഴെ പറയുന്നവയിൽ ഏതാണ് ക്ലാസിക് ഡെങ്കിപ്പനിയുടെ ലക്ഷണമല്ലാത്തത്?
കോവിഡ്-19 ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു?

അലർജി ഉണ്ടാകുന്നതിനെ കുറിച്ച് ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ അലർജൻസ് എന്നു വിളിക്കുന്നു

2.അലർജൻസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ മാസ്റ്റ് സെല്ലുകളിൽ നിന്നും ഹിസ്റ്റമിൻ  ഉൽപാദിപ്പിക്കപ്പെടുന്നു

താഴെ പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്?