Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് ശരിയായിട്ടുള്ളത്?

  1. 1944 ൽ ക്രിപ്‌സ് മിഷൻ ഇന്ത്യ സന്ദർശിച്ചു
  2. 1946 ൽ ബ്രിട്ടിഷ് ഗവൺമെൻ്റ് ഇന്ത്യയിലേക്ക് അയച്ച കാബിനറ്റ് മിഷനിൽ മൂന്ന് അംഗങ്ങൾ ഉണ്ടായിരുന്നു
  3. 1945 ൽ ബ്രിട്ടനിൽ അധികാരത്തിൽ വന്ന ലേബർ പാർട്ടി ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‌കുന്നതിനെ എതിർത്തു.
  4. മൗണ്ട് ബാറ്റൺ പ്രഭുവാണ് ജൂൺ മൂന്ന് പദ്ധതി തയ്യാറാക്കിയത്.

    Aരണ്ടും നാലും

    Bനാല് മാത്രം

    Cരണ്ടും മൂന്നും

    Dഎല്ലാം

    Answer:

    A. രണ്ടും നാലും

    Read Explanation:

    ക്രിപ്സ് മിഷൻ (1942):

    • ബ്രിട്ടീഷ് ഇന്ത്യയിലെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ബ്രിട്ടീഷ് പാർലമെന്റിൽ നിയമിച്ച ദൗത്യ സംഘം ആണ് ‘ക്രിപ്സ്മിഷൻ’ എന്നറിയപ്പെടുന്നത്.
    • ക്രിപ്സ്മിഷന് നേതൃത്വം വഹിച്ചത്, സർ സ്റ്റാഫോർഡ് ക്രിപ്സ് ആണ്. 
    • രണ്ടാം ലോകമഹായുദ്ധാനന്തരം ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി നൽകാമെന്നും, ഒരു ഭരണഘടന നിർമ്മാണ സമിതി രൂപീകരിക്കാമെന്നും, വാഗ്ദാനം നൽകിയത്, ക്രിപ്സ് മിഷൻ ആണ്. 
    • ഇന്ത്യൻ നാഷണൽ കോൺഗ്രസും, മുസ്ലിം ലീഗും ക്രിപ്സ്മിഷൻ അംഗീകരിക്കാത്തതിനാൽ ക്രിപ്സ്മിഷൻ ഒരു പരാജയമായി.  
    • “തകർന്നു കൊണ്ടിരിക്കുന്ന ബാങ്കിന്റെ കാലഹരണപ്പെട്ട ചെക്ക്”എന്ന് ക്രിപ്സ്മിഷനെ വിശേഷിപ്പിച്ചത് : മഹാത്മാ ഗാന്ധി
    • ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയത് : 1942, മാർച്ച് 22
    • ക്രിപ്സ്മിഷൻ ഇന്ത്യയിൽ നിന്നും മടങ്ങി പോയത് : 1942, ഏപ്രിൽ 12
    • ക്രിപ്സ്മിഷൻ ഇന്ത്യയിലെത്തിയ സമയത്ത് ബ്രിട്ടീഷ് വൈസ്രോയി : ലിൻല്ലിത്ഗോ പ്രഭു
    • ക്രിപ്സ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി : വിൻസൻ ചർച്ചിൽ. 
    • ക്രിപ്സ്മിഷൻ ഇന്ത്യയിൽ എത്തിയ സമയത്തെ ഐഎൻസി പ്രസിഡന്റ് : മൗലാന അബ്ദുൽ കലാം ആസാദ്

    ക്യാബിനറ്റ് മിഷൻ (1946):

    • ഇന്ത്യയിൽ അധികാര കൈമാറ്റത്തിനായി ബ്രിട്ടീഷ് പാർലമെന്റ് നിയമിച്ച കമ്മീഷൻ
    • ഇന്ത്യയ്ക്ക് പൂർണസ്വാതന്ത്ര്യം നൽകുന്നതിനെപ്പറ്റി ആലോചിച്ച് തീരുമാനം എടുക്കാൻ, ലേബർ പാർട്ടി ഗവൺമെന്റ് 1946 ഇന്ത്യയിലേക്കയച്ച കമ്മറ്റിയാണ്, ക്യാബിനറ്റ് മിഷൻ. 
    • ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി : ക്ലമെന്റ് അറ്റലി
    • ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് : മൗലാനാ അബ്ദുൽ കലാം ആസാദ്
    • ക്യാബിനറ്റ് മിഷൻ കറാച്ചിയിൽ എത്തിയത് : 1946, മാർച്ച് 23
    • ക്യാബിനറ്റ് മിഷൻ ഡൽഹിയിലെത്തിയത് : 1946, മാർച്ച് 24
    • ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം : 1946 മാർച്ച് 24
    • ക്യാബിനറ്റ് മിഷൻ പ്ലാൻ പ്രസിദ്ധപ്പെടുത്തിയത് : 1946 മെയ് 16

    ക്യാബിനെറ്റ് മിഷനിലെ അംഗങ്ങൾ:

    • പെത്വിക് ലോറൻസ് (നേതൃത്വം നൽകി)
    • സർ സ്റ്റാഫോർഡ് ക്രിപ്സ്
    • എ വി അലക്സാണ്ടർ

    മൗണ്ട് ബാറ്റൻ പദ്ധതി

    • ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ച പദ്ധതി
    • 'ജൂൺ തേഡ് പ്ലാൻ' എന്നും ഈ പദ്ധതി അറിയപ്പെടുന്നു.
    • ബാൾക്കൻ പ്ലാൻ, ഡിക്കി ബേർഡ് പ്ലാൻ എന്നിങ്ങനെയും അറിയപ്പെടുന്ന പദ്ധതി.
    • 1947 ജൂൺ 3ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് അവതരിപ്പിച്ചു.
    • മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ചതും പദ്ധതിക്ക് അവസാനരൂപം നൽകിയതും വി.പി. മേനോനായിരുന്നു.
    • മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവർ ആഗ്രഹിക്കുകയാണെങ്കിൽ ഒരു പ്രത്യേക രാജ്യം എന്ന വാഗ്ദാനം പദ്ധതിയിൽ ഉണ്ടായിരുന്നു 
    • പഞ്ചാബ് , ബംഗാള്‍ എന്നിവയുടെ വിഭജനം,വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം പാകിസ്ഥാനില്‍ ചേര്‍ക്കണോ വേണ്ടയോ എന്ന് ഹിതപരിശോധന എന്നിവയും പദ്ധതി മുന്നോട്ട് വച്ചു.
    • മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽ വന്നത്.
    • അധികാരകൈമാറ്റത്തിനായി 1947 ഓഗസ്റ്റ് 15 എന്ന തീയതി നിശ്ചയിച്ചതും ഈ പദ്ധതി പ്രകാരമാണ് 

    Related Questions:

    In which year was Wavell plan introduced?
    Who among the following was sent to India in March 1942 to seek the cooperation of the Indian political groups?

    താഴെ പറയുന്നവയിൽ ശരിയായ ക്രമം ഏതാണ്?

    1. റൗലത് ആക്ട് - 1915
    2. ദണ്ഡി മാർച്ച് - 1930
    3. സൈമൺ കമ്മീഷൻ ഇന്ത്യയിൽ - 1928
    4. ഗാന്ധി ഇർവിൻ ഉടമ്പടി - 1931

      താഴെ പറയുന്നവയിൽ ഏതാണ് 1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമത്തിന്റെ ഭാഗമല്ലാത്തത്?

      1. മൗണ്ട് ബാറ്റൺ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് 1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസ്സാക്കിയത്
      2. 1947 ഓഗസ്റ്റ് 15 മുതൽ 'ഇന്ത്യയെ സ്വതന്ത്രവും പരമാധികാരവുമായ ഒരു രാജ്യമായി പ്രഖ്യാപിച്ച നിയമമാണിത്
      3. ബ്രിട്ടീഷ് രാജാവ് നിയമിക്കേണ്ട ഗവർണ്ണർ ജനറലിൻ്റെ ഓഫീസ് ഈ നിയമം സ്ഥാപിച്ചു
      4. ഇന്ത്യൻ നാട്ടുരാജ്യങ്ങൾ ഇന്ത്യൻ ഡൊമിനിയനിൽ ചേരണമെന്ന് ഈ നിയമം നിർബന്ധിച്ചു

        താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക:

        1. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്നത് ക്വിറ്റ് ഇന്ത്യാ സമരത്തിലെ മുദ്രാവാക്യമാണ്.
        2. ജാലിയൻവാലാബാഗ് ദുരന്തം നടന്നത് 1921 ഏപ്രിൽ 13 നാണ്
        3. 1948 ജനുവരി 20-ന് ഗാന്ധിജിയുടെ നേരെ ഒരു വധശ്രമം നടന്നു.
        4. രണ്ടാം വട്ടമേശ സമ്മേളനം 1931 സെപ്റ്റംബറിൽ ലണ്ടനിൽ വെച്ച് നടന്നു.