App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ പ്രക്രിയാധിഷ്ഠിത ക്ലാസിന് യോജിക്കാത്തത് ഏതാണ് ?

Aകുട്ടികൾ പരസ്പരം വിവരങ്ങൾ കെെ മാറുന്നു

Bകുട്ടികൾ സംശയങ്ങൾ ഉന്നയിക്കുന്നു

Cടീച്ചർ ആശയം വിശദീകരിക്കുന്നു

Dപ്രശ്നത്തിന്റെ പരിഹാരം കുട്ടികൾ കണ്ടെത്തുന്നു

Answer:

C. ടീച്ചർ ആശയം വിശദീകരിക്കുന്നു

Read Explanation:

പ്രക്രിയാധിഷ്ഠിത രീതി

  • പ്രക്രിയാധിഷ്ഠിത രീതിയിൽ പ്രധാനം പ്രശ്ന പരിഹരണത്തിനുള്ള പ്രക്രിയ കുട്ടികൾ സ്വായത്തമാക്കിയോ എന്നതാണ്.
  • പ്രക്രിയ (process) ശരിയായാൽ ഉൽപ്പന്നം (product) സ്വാഭാവികമായും ശരിയായിക്കൊള്ളും.
  • കേരള സ്കൂൾ പാഠ്യപദ്ധതി സമീപനം - പ്രക്രിയാധിഷ്ഠിത രീതി
  • പ്രക്രിയാധിഷ്ഠിത പഠനമാണ് ക്ലാസിൽ നടക്കേണ്ടത്.

ഉദാ : ഒരു ഭൂപടത്തിൽ ഒരു പ്രത്യേക പ്രദേശത്തിന്റെ സ്ഥാനം കൃത്യമായി ഒരു പഠിതാവ് പറയുന്നുവെങ്കിൽ ഉൽപ്പന്നാധിഷ്ഠിത രീതിയിൽ അത് ആ പഠനോദ്ദേശ്യത്തിന്റെ സാക്ഷാൽക്കാരമാണ്. എന്നാൽ അക്ഷാംശ രേഖകളുടെയും രേഖാംശ രേഖകളുടെയും വിന്യാസം പരിശോധിച്ച് സ്ഥാനനിർണയം നടത്താനുള്ള പ്രക്രിയാശേഷി കുട്ടി നേടിയെങ്കിൽ മാത്രമേ പ്രക്രിയാധിഷ്ഠിത രീതിയിൽ ഉദ്ദേശ്യ സാക്ഷാൽക്കാരമാവുകയുള്ളൂ.


Related Questions:

സദാചാരം എന്ന ഒറ്റവാക്കിൽ വിദ്യാഭ്യാസ ലക്ഷ്യത്തെ ഒതുക്കാമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ ചിന്തകൻ ?
The classification of cognitive domain was presented by:
Versatile ICT enabled resource for students is:
താഴെ കൊടുത്തിരിക്കുന്നവയിൽ ഒബ്ജക്ടിവിറ്റി ഏറ്റവും കൂടുതലുള്ളത് ?
Which among the following is NOT an observable and measurable behavioral change?