Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ ഏത് മൗലികാവകാശത്തിന് വേണ്ടിയാണ് നിയമവാഴ്ച എന്ന ആശയം ബ്രിട്ടിഷ് ഭരണഘടനയിൽ നിന്നും ഭരണഘടന നിർമ്മാണ സമിതി സ്വീകരിച്ചിരിക്കുന്നത് :

Aഅനുഛേദം 14 - നിയമത്തിനുമുമ്പിലെ തുല്യതയ്ക്ക് വേണ്ടി

Bഅനുഛേദം 15 - ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും ലിംഗത്തിന്റെയും ജന്മസ്ഥലത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ

Cഅനുഛേദം 16 - അവസരസമത്വ നിഷേധത്തിനെതിരെ

Dഅനുഛേദം 17 - അയ്ത്താചരണത്തിനെതിരെ

Answer:

A. അനുഛേദം 14 - നിയമത്തിനുമുമ്പിലെ തുല്യതയ്ക്ക് വേണ്ടി

Read Explanation:

മൗലികാവകാശങ്ങൾ (Fundamental Rights in Indian Constitution)

■ 6 മൗലികാവകാശങ്ങളാണ് ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്നത്.

1. സമത്വത്തിനുള്ള അവകാശം

2. സ്വാതന്ത്ര്യത്തിനുള്ള അവകാശം

3. ചൂഷണത്തിനെതിരെയുള്ള അവകാശം

4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം.

6. മൗലികാവകാശങ്ങൾ കോടതിയിലൂടെ സ്ഥാപിച്ചു കിട്ടുന്നതിനുള്ള അവകാശം.

 

സമത്വത്തിനുള്ള അവകാശം

  • അനുഛേദം 14. നിയമത്തിനു മുന്നിലെ സമത്വം
  • അനുഛേദം 15. മതം, വർഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനം.
  • അനുഛേദം 16. പൊതുതൊഴിലവസരങ്ങളിലെ സമത്വം. (എങ്കിലും, ചില തൊഴിൽ പദവികൾ പിന്നോക്കവിഭാഗങ്ങൾക്ക്‌ മാറ്റി വെച്ചിട്ടുണ്ട്‌).
  • അനുഛേദം 17. തൊട്ടുകൂടായ്മയുടെ (അയിത്തം) നിഷ്‌കാസനം.
  • അനുഛേദം 18. സ്ഥാനപേരുകൾ ഒഴിവാക്കൽ

Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ മൗലികാവകാശങ്ങളുമായി ബന്ധമില്ലാത്തത് ഏതെല്ലാം ?

  1. മൗലികാവകാശങ്ങൾ ഭരണഘടനയുടെ III ആം ഭാഗത്തിൽ പ്രതിപാദിക്കുന്നു
  2. ഐറിഷ് ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു
  3. ഇന്ത്യൻ ഭരണഘടനയിൽ 5 വിധത്തിലുള്ള മൗലികാവകാശങ്ങൾ ഉണ്ട്
  4. ഇന്ത്യൻ ഭരണഘടനയിൽ 6 വിധത്തിലുള്ള മൗലികാവകാശങ്ങൾ ഉണ്ട്
    ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്. ഈ വാക്കുകൾ ആരുടെ ?
    ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?
    Which article of Indian constitution prohibits the discrimination on the ground of religion , caste , sex or place of birth ?
    മൗലിക അവകാശം ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം ഏത് ?