App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ ജലജന്യ രോഗം ഏത്

Aക്ഷയ രോഗം

Bമലേറിയ

Cകോളറ

Dചിക്കൻപോക്‌സ്‌

Answer:

C. കോളറ

Read Explanation:

  • ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ അഥവാ ഛർദ്യാതിസാരം. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്.
  • വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ "കോളറാ ടോക്സിൻ" എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ വിഷവസ്തുവാണ്‌ വയറിളക്കത്തിന്‌ കാരണമാകുന്നത്. മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്റ്റീരിയകൾക്ക് വെള്ളത്തിൽ വളരെയധികം നേരം ജീവിക്കുന്നതിന്‌ കഴിവുള്ളതിനാൽ ഇത്തരം രോഗം പകരാൻ വഴിയൊരുക്കുന്നു. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹികുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട്.
  • വയറിളക്കവും ഛർദ്ദിയുമാണ്‌ കോളറയുടെ പ്രധാന ലക്ഷണങ്ങൾ

Related Questions:

One of the following is not the causal organism for ringworm.
What is the function of antigen?
Which of the following statements about Typhoid disease is false?
Which of the following glands is large sized at birth but reduces in size with ageing ?
കുഫ്ഫർ സെല്ലുകൾ കാണപ്പെടുന്നത്: