Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ വിവരാവകാശനിയമം 2005 പ്രകാരം ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വിവരങ്ങൾ ഏത്?

Aഡിറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റലിജൻസിന്റെ പ്രവർത്തനങ്ങൾ

Bക്യാബിനറ്റ് ഡോക്യുമെന്റുകൾ

Cകോപ്പിറൈറ്റ് മുതലായ ബൗദ്ധിക സ്വത്തവകാശങ്ങൾ മുഖേന സംരക്ഷിക്കപ്പെട്ടിട്ടുള്ള വിവരങ്ങൾ

D(A), (B) & (C)

Answer:

D. (A), (B) & (C)

Read Explanation:

ഈ നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും അപേക്ഷകന് താഴെപ്പറയുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നത് 8(1) വകുപ്പ് പ്രകാരം ഒഴിവാക്കപ്പെട്ടിരിക്കുന്നു.


  • ഭാരതത്തിൻ്റെ പരമാധികാരത്തേയും, അഖണ്ഡത യേയും, രാജ്യത്തിന്റെ സുരക്ഷിതത്വത്തേയും, തന്ത്രപ്രാധാന്യത്തേയും, ശാസ്ത്രീയവും സാമ്പത്തിക വുമായ താല്‌പര്യങ്ങളേയും, വിദേശരാജ്യവുമായുള്ള ബന്ധത്തേയും ഹാനികരമായി ബാധിക്കുന്നതും. അല്ലെങ്കിൽ ഒരു കുറ്റകൃത്യത്തിന് പ്രേരണ നൽകുന്നതുമായ വിവരത്തിൻ്റെ വെളിപ്പെടുത്തൽ;
  • ഏതെങ്കിലും നിയമകോടതിയാലോ, ട്രിബ്യൂണലാലോ അതിന്റെ പ്രസിദ്ധീകരണം പ്രത്യക്ഷമായി നിരോധി ച്ചിട്ടുള്ളതും, അല്ലെങ്കിൽ അതിൻ്റെ വെളിപ്പെടുത്തൽ കോടതിയലക്ഷ്യമായിത്തീരുന്നതോ ആയ വിവരത്തിന്റെ വെളിപ്പെടുത്തൽ;
  • പാർലമെൻ്റിൻ്റേയോ, സംസ്ഥാനനിയമസഭയുടേയോ വിശേഷ അവകാശത്തിൻ്റെ ഒരു ലംഘനമായി തീർന്നേയ്ക്കാവുന്ന വിവരത്തിൻ്റെ വെളിപ്പെടുത്തൽ;
  • തക്കതായ അധികാര സ്ഥാനത്തിന് പൊതുജനത്തിന്റെ ഭൂരിപക്ഷ താല്‌പര്യം, അത്തരം വിവരത്തിന്റെ വെളിപ്പെടുത്തൽ ആവശ്യപ്പെടുന്നുവെന്നും, ബോദ്ധ്യപ്പെടുന്നുവെങ്കിൽ അല്ലാതെ മൂന്നാം കക്ഷിയുടെ മത്സരാവസ്ഥക്ക് ദോഷം ചെയ്യുമെന്നുള്ള വാണിജ്യ രഹസ്യത്തിൻ്റേയും, വ്യാപാര രഹസ്യ ത്തിന്റേയും, ഭൗതിക സ്വത്തുക്കളും ഉൾപ്പെടെയുള്ള വിവരത്തിൻ്റെ വെളിപ്പെടുത്തൽ;
  • ഒരാൾക്ക് വിശ്വാസാധിഷ്ട്‌ടിതമായ ബന്ധത്തിലൂടെ (fi- duciary relationship) ലഭിച്ചതും, പൊതുതാല്പ‌ര്യമില്ലാ ത്തതുമായ വിവരങ്ങൾ. വിദേശ സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള രഹസ്യ വിവരം.
  • നിയമം നടപ്പിലാക്കുന്നതിനോ, അല്ലെങ്കിൽ സുരക്ഷിതാവശ്യങ്ങൾക്കോ രഹസ്യമായി സഹായം നൽകിയിട്ടുള്ളതും, അല്ലെങ്കിൽ വിവരത്തിൻ്റെ ഉത്ഭവം തിരിച്ചറിയുന്നതും. ഏതെങ്കിലും വ്യക്തിയുടെ ജീവനോ, ശാരീരിക സുരക്ഷിതത്വത്തിനോ അപകടകര മായിത്തീരാവുന്നതുമായ വിവരത്തിൻ്റെ വെളിപ്പെ ടുത്തൽ;
  • അന്വേഷണത്തിൻ്റേയോ, കുറ്റവാളികളുടെ അറസ്റ്റി ന്റേയോ, പ്രോസിക്യൂഷൻ്റേയോ നടപടിക്രമത്തിനെ തടസ്സപ്പെടുത്തുമെന്നുള്ള വിവരം;
  • മന്ത്രിസഭയുടേയും, സെക്രട്ടറിമാരുടേയും, മറ്റുദ്യോഗ സ്ഥന്മാരുടേയും ചർച്ചകളുടെ രേഖകൾ ഉൾപ്പെടെയുള്ള കാബിനറ്റ് രേഖകൾ.

Related Questions:

പോക്സോ നിയമപ്രകാരം ലഭിക്കുന്ന പരമാവധി ശിക്ഷ ?
പുതിയ വിദ്യാഭ്യാസ അവകാശനിയമം എന്താണ് ലക്ഷ്യമിടുന്നത് ?
“വിവരാവകാശ നിയമം 2005, സംസ്ഥാനം ഒഴികെയുള്ള ഒരു വ്യക്തിയുടെ പകർപ്പവകാശത്തിന്റെ താൽപ്പര്യങ്ങൾ കണക്കിലെടുക്കുന്നു. പ്രസ്താവന
വിവാഹശേഷം 7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിച്ചാൽ അവരുടെ സ്വത്തുക്കളുടെ നേർ അവകാശം ആർക്കാണ് ?
ക്രിമിനൽ പ്രോസീജർ കോഡ് 1973 പ്രകാരം കോഗ്നൈസബിൾ' കുറ്റം എന്നാൽ :