App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയില്‍ ചരിത്രപരമായി തെറ്റായ പ്രസ്താവന ഏതാണ്‌ ?

Aഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം നടന്നത്‌ 1688-ല്‍ ആണ്‌.

Bനെപ്പോളിയന്റെ പതനത്തിന്‌ ഇടയാക്കിയ വാട്ടര്‍ലൂ യുദ്ധം നടന്നത്‌ 1818-ല്‍ ആണ്‌.

C1492-ല്‍ കൊളംബസ്‌ അമേരിക്കയില്‍ എത്തിച്ചേര്‍ന്നു

Dറഷ്യന്‍ വിപ്ലവം നടന്നത്‌ 1917-ല്‍ ആണ്‌.

Answer:

B. നെപ്പോളിയന്റെ പതനത്തിന്‌ ഇടയാക്കിയ വാട്ടര്‍ലൂ യുദ്ധം നടന്നത്‌ 1818-ല്‍ ആണ്‌.

Read Explanation:

വാട്ടർലൂ യുദ്ധം

  • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധം.

  • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിൽ 1815 ജൂണിൽ നടന്ന യുദ്ധം.

  • നെതർലാൻഡ്സിലെ വാട്ടർലൂവിലാണ് യുദ്ധം അരങ്ങേറിയത് (ഇപ്പൊൾ വാട്ടർലൂ ബെൽജിയത്തിന്റെ ഭാഗമാണ്)

  • 'ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ' എന്നറിയപ്പെടുന്ന ആർതർ വെല്ലസ്ലി പ്രഭുവാണ് ബ്രിട്ടീഷ് സേനയെ നയിച്ചത്.

  • ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി അനേകം യുദ്ധങ്ങൾ ജയിച്ചിട്ടുള്ള ആർതർ വെല്ലസ്ലി,നെപ്പോളിയനെ പരാജയപ്പെടുത്തിയതോടെ യൂറോപ്പിൽ ഫ്രാൻസിന്റെ മേൽക്കോയ്മയും അവസാനിച്ചു

  • വാട്ടർലൂ യുദ്ധത്തിനുശേഷം നെപ്പോളിയനെ നാടുകടത്തിയ അറ്റ്ലാൻറിക് സമുദ്രത്തിലെ ദ്വീപ് : സെൻ്റ് ഹെലേന

 


Related Questions:

വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം?
നെപ്പോളിയൻറെ ആശയങ്ങൾ പ്രകാരം രൂപമാറ്റം വരുത്തിയ പുതിയ സ്കൂളുകളെ അറിയപ്പെട്ടിരുന്നത്?

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ഫ്രഞ്ച് വിപ്ലവം മനുഷ്യരാശിയുടെ ചരിത്രത്തിൽ ഒരു പുതിയ യുഗം ഉദ്ഘാടനം ചെയ്തു
  2. 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന ആശയങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു.
  3. ഫ്രഞ്ച് വിപ്ലവത്തിൻ്റെ മൂല്യങ്ങളും അത് സൃഷ്ടിച്ച വ്യവസ്ഥകളും ഫ്രഞ്ച് രാഷ്ട്രീയത്തിൽ ഇന്നും ആധിപത്യം പുലർത്തുന്നു.

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. ഫ്രഞ്ച് വിപ്ലവാനന്തരം ബ്രിട്ടന്റെ നേതൃത്വത്തിൽ ഫ്രാൻസിന് എതിരായി രൂപീകരിക്കപ്പെട്ട യൂറോപ്യൻ സഖ്യത്തെ നേരിട്ട് വിജയം വരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് നെപ്പോളിയൻ ആയിരുന്നു. 
    2. 1799ൽ അദ്ദേഹം ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്തു.
    3. ഒരു ഏകാധിപതി ആയിരുന്നുവെങ്കിലും നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി.
      ഏത് യുദ്ധത്തോടെയാണ് നെപ്പോളിയന്റെ അധികാരം നഷ്ടപ്പെടുന്നത് ?