App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് 'റെഡ് റിബൺ' അടയാളം?

Aകൊറോണ

Bഎയ്ഡ്സ്

Cക്ഷയം

Dകുഷ്ഠരോഗം

Answer:

B. എയ്ഡ്സ്

Read Explanation:

റെഡ് റിബൺ


  • എച്ച്ഐവി/എയ്ഡ്സ് ബാധിതരായ ആളുകൾക്ക് അവബോധവും പിന്തുണയുമായി  ബന്ധപ്പെട്ടിരിക്കുന്ന ഒരു ചിഹ്നമാണ് "റെഡ് റിബൺ".
  • എയ്ഡ്‌സ് ബാധിതരായ വ്യക്തികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അവബോധം വളർത്തുന്നതിനും പ്രതിരോധത്തെയും ചികിത്സയെയും കുറിച്ചുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും രോഗം ബാധിച്ചവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു
  • 1988ലാണ് ആദ്യമായി ഈ ചിഹ്നം എയ്ഡ്സ്നോടുള്ള ബോധവൽക്കരണത്തിനായി ഉപയോഗിച്ചു തുടങ്ങിയത് എന്ന് കരുതപ്പെടുന്നു

എയ്‌ഡ്‌സ് 

  • അക്വേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം (Acquired Immune Deficiency Syndrome) എന്നതാണ് AlDS ന്റെ പൂർണ്ണരൂപം
  • HIV (Human Immunodeficiency Virus; ഹ്യുമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്‌ഡ്‌സ് 
  • ആർ.എൻ.എ (R.N.A) വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ (Retro Virus) ആണ് എയ്‌ഡ്‌സ്‌ വൈറസ്

  • 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (Dr. Robert Gallo‌) ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്
  • എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 എന്ന വൈറസിനെ 1985ൽ ഫ്രെഞ്ച് ഡോ. ലൂക്ക് മോൺടാഗ്നിയർ കണ്ടുപിടിക്കുകയുണ്ടായി 
  • എലിസ ടെസ്റ്റിലൂടെയും, വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റിലൂടെയുമാണ് എയ്ഡ്സ് രോഗനിർണയം നടത്തുന്നത്

രോഗം പകരുന്നത് :

  • എയിഡ്സ് ബാധിതര്‍ ഉപയോഗിച്ച സൂചിയും സിറിഞ്ചും പങ്കുവയ്ക്കുന്നതിലൂടെ
  • എച്ച്. ഐ. വി ബാധിതരുമായുള്ള  ലൈംഗികബന്ധങ്ങളിലൂടെ
  • എച്ച്. ഐ. വി. അടങ്ങിയ രക്തവും അവയവങ്ങളും സ്വീകരിക്കുന്നതിലൂടെ,
  • എച്ച്.ഐ.വി ബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്ക് 
  • 1986 ൽ ചെന്നൈയിലാണ് ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്
  • 1988 ൽ പത്തനംതിട്ട ജില്ലയിലാണ് കേരളത്തിലാദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്
  • പാലക്കാട് ആണ് കേരളത്തിലെ ആദ്യ HIV/AlDS സാക്ഷരത ജില്ല

  • AIDS ബാധിതർ ഏറ്റവും കൂടുതലുള്ള രാജ്യം -ദക്ഷിണ ആഫ്രിക്ക
  • AlDS ബാധിതരോടുള്ള ഐക്യദാർഡ്യത്തിന്റെ പ്രതീകം - റെഡ് റിബൺ

  • ഡിസംബർ - 1 ലോക എയ്ഡ്സ് ദിനം
  • 1988 ഡിസംബർ 1 മുതലാണ് ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയിഡ്സ് ദിനം ആച്ചരിക്കപ്പെടുന്നത്

  • നാഷണൽAIDS കൺട്രോൾ പ്രോഗ്രാം ആരംഭിച്ചത് - 1987
  • കേരള സംസ്ഥാന എയിഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഉഷസ് എന്ന പദ്ധതി വഴിയാണ് കുട്ടികൾക്ക് എയിഡ്സ് പരിശോധനയും ചികിത്സയും സൗജന്യമായി നൽകുന്നത്

 

 


Related Questions:

താഴെപ്പറയുന്നതിൽ ഏതാണ് ഒരു വൈറസ് രോഗം?

Which of the following statements are incorrect?

1.Diphtheria is an acute bacterial disease that can infect the body in the tonsils, nose, or throat and the skin.

2.The DPT vaccine or DTP vaccine is a class of combination vaccines against three infectious diseases in humans: diphtheria, pertussis,and tetanus.

താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ഏത് ?
മലമ്പനി രോഗകാരിയായ പ്ലാസ്മോഡിയം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം.