Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ സലിംഗബഹുവചനമേത് ?

Aമിടുക്കർ

Bശൂദ്രർ

Cപുരുഷന്മാർ

Dഅധ്യാപകർ

Answer:

C. പുരുഷന്മാർ

Read Explanation:

  • വചനം - നാമം ഒന്നാണോ ഒന്നിലധികമാണോ എന്നു കാണിക്കാൻ നാമപദത്തിൽ വരുത്തുന്ന രൂപമാറ്റങ്ങൾ

  • ഏകവചനം - ശബ്ദത്തിന്റെ രൂപം ഒന്നിനെയാണു കുറിക്കുന്നതെങ്കിൽ അത് ഏകവചനം

  • ഉദാ : ദേവൻ ,സ്ത്രീ

  • ബഹുവചനം - ഒന്നിലധികമുണ്ടെന്നു കാണിക്കുന്നതിന് ഏകവചനരൂപങ്ങളോട് 'മാർ ' 'കൾ ' എന്നീ പ്രത്യയങ്ങൾ ചേർത്താൽ കിട്ടുന്ന വചനം

  • ഉദാ : ദേവന്മാർ ,സ്ത്രീകൾ

ബഹുവചനത്തെ സലിംഗം ,അലിംഗം ,പൂജകം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു

  • സലിംഗബഹുവചനം - ലിംഗത്തോടുകൂടിയ ബഹുവചനം . സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതിന്റെയെങ്കിലും ഒന്നിന്റെ ബഹുത്വത്തെ കാണിക്കാൻ ഉപയോഗിക്കുന്നു

  • മാർ ,കൾ എന്നീ പ്രത്യയങ്ങൾ ഉപയോഗിക്കുന്നു

  • ഉദാ : പുരുഷന്മാർ ,ആൺകുട്ടികൾ ,ഗായികമാർ

പുരുഷന്മാർ സലിംഗ ബഹുവചനമാണ്. മിടുക്കർ, ശൂദ്രർ,അധ്യാപകർ ഇവർ സ്ത്രീയോ പുരുഷനോ ആകാം. അതിനാൽ അവയെല്ലാം അലിംഗബഹുവചനമാണ്.


Related Questions:

ലിംഗഭേദം കല്പിക്കാൻ കഴിയാത്ത ബഹുവചനം ഏത്?
പൂജക ബഹുവചന രൂപം കണ്ടുപിടിക്കുക.
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?
കുഞ്ഞുങ്ങൾ എന്ന പദത്തിലെ വചനപ്രത്യയം.

സ്വാമികൾ എന്നത് പൂജകബഹുവചനമാണെങ്കിൽ യോജിക്കുന്നത് ?

  1. ഒന്നിലേറെ ആളുകളെ കാണിയ്ക്കുന്നു
  2. ബഹുത്വത്തെ കാണിയ്ക്കുന്നില്ല
  3. പൂജകത്വം സൂചിപ്പിക്കുന്ന ഏകവചനമാണ്
  4. ബഹുവചനമാണ്