Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. എക്സിക്യൂട്ടീവ് അതോറിറ്റിക്ക് ലഭ്യമായ വിവിധ ബദലുകളിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള അധികാരമാണ് വിവേചനാധികാരം.
  2. സ്വന്തം യുക്തിക്കനുസരിച്ചു തീരുമാനം എടുക്കാനോ പ്രവർത്തിക്കാനോ ഉള്ള അധികാരത്തെ സൂചിപ്പിക്കുന്നതാണ് വിവേചനാധികാരം.
  3. എക്സിക്യൂട്ടീവ് അതോറിറ്റി (കാര്യനിർവഹണ വിഭാഗം)യിൽ നിക്ഷിപ്തമായ ഡിസിഷനറി പവറുകളിൽ ഉൾപ്പെടുന്നവയാണ് ലളിതമായ മന്ത്രിസഭാ പ്രവർത്തനം.

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    എക്സിക്യൂട്ടീവ് അതോറിറ്റി കാര്യനിർവഹണ വിഭാഗം)യിൽ നിക്ഷിപ്തമായ ഡിസിഷനറി പവറുകളിൽ ഉൾപ്പെടുന്നവയാണ് ലളിതമായ മന്ത്രിസഭാ പ്രവർത്തനം (simple ministerial function) - ജനന മരണ രജിസ്റ്ററുകളുടെ പരിപാലനം.


    Related Questions:

    1963-ലെ കേരള ഭൂപരിഷ്കരണ നിയമം പ്രകാരം താഴെപ്പറയുന്നവയിൽ ഏതൊക്കെ ഭൂമിയെയാണ് കൈവശാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയത്?

    1. കുട്ടനാട്ടിലെ കായൽ പാടശേഖരങ്ങൾ
    2. വാണിജ്യ സൈറ്റുകൾ
    3. സ്വകാര്യ വനങ്ങൾ
    4. കാപ്പി, തേയില, റബ്ബർ, കൊക്കോ, ഏലം മുതലായവയുടെ തോട്ടങ്ങൾ

      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷൻ എന്നാൽ ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസി നിയമത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഒരു സ്വകാര്യ കക്ഷി ഉൾപ്പെട്ട ഒരു തർക്കത്തിന്റെ അന്വേഷണവും ഒത്തുതീർപ്പും ആണ്.
      2. ജുഡീഷ്യൽ അല്ലെങ്കിൽ ക്വാസി ജുഡീഷ്യൽ സ്വഭാവമുള്ള ഒരു കേസിന്റെ അന്വേഷണവും ഒത്തുതീർപ്പും ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസിയുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്നതിനെയാണ് അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷൻ എന്ന് പറയുന്നത്.
      3. നിലവിലുള്ള ജുഡീഷ്യറി സംവിധാനം നിർവഹിക്കേണ്ട കടമകൾ അവർക്കു നിർവഹിക്കാൻ കഴിയുന്നതിലും അധികമായ സാഹചര്യത്തിൽ തങ്ങളുടെ അധികാര പരിധിയിലുള്ള കുറച്ചു അധികാരങ്ങളും കടമകളും എക്സിക്യൂട്ടീവിന് കൈമാറ്റം ചെയ്യപ്പെട്ടു.
      4. അഡ്ജുഡിക്കേറ്ററി ചുമതലകൾ ഏൽപ്പിക്കപ്പെടുന്ന എക്സിക്യൂട്ടിവ് അതോറിറ്റി അത്തരം ചുമതലകൾ നിർവഹിക്കുമ്പോൾ അതിനെ ജുഡീഷ്യൽ ചുമതലകൾ എന്ന് വിളിക്കുന്നു.
      5. അർദ്ധ ജുഡീഷ്യൽ ചുമതലകൾ ഏല്പിക്കപെട്ട അഡ്മിനിസ്ട്രേറ്റിവ് അതോറിറ്റികൾ പ്രിൻസിപ്പൽ ഓഫ് നാച്ചുറൽ ജസ്റ്റിസ്(സ്വാഭാവിക നീതിയുടെ തത്വം) പിന്തുടരണം.

        താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

        1. കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷൻ രാജ്യസഭയിൽ രൂപീകരിച്ചത് 1964 ൽ ആണ്.
        2. രാജ്യസഭയിൽ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷനിൽ ചെയർമാൻ ഉൾപ്പെടെ ആകെ 15 അംഗങ്ങൾ ആയിരിക്കും ഉണ്ടാവുക.
        3. കേരള നിയമസഭയിൽ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷൻ ഉണ്ടായിരിക്കില്ല.
        4. രാജ്യസഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ അഖിലേഷ് പ്രസാദ് സിങ് ആണ്.
          കേരള കർഷക കടാശ്വാസ കമ്മീഷൻ അതിന്റെ ആസ്ഥാനം ------ വർഷം രൂപീകരിക്കുകയും സ്ഥിതിചെയ്യുന്നത് ------- സ്ഥലത്തുമാണ്?
          ഇന്ത്യൻ സിവിൽ സർവ്വീസിന് അടിത്തറ പാകിയത്?