Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നദിയെക്കുറിച്ചുള്ളതാണ് ?

1.ദേവികുളത്തെ ബെൻമൂർ ടീ എസ്റ്റേറ്റിൽ നിന്ന് ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദി .

2.'തലയാർ' എന്നും അറിയപ്പെട്ടിരുന്ന നദി.

3.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറിയ നദി.

4.തൂവാനം വെള്ളച്ചാട്ടം, കുംബകാരി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന നദി

Aകബനി

Bപാമ്പാർ

Cഭവാനി

Dചന്ദ്രഗിരിപ്പുഴ

Answer:

B. പാമ്പാർ

Read Explanation:

ദേവികുളത്തെ ബെൻമൂർ ടീ എസ്റ്റേറ്റിൽ (ആനമുടി) നിന്ന് ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദിയാണ് പാമ്പാർ. തലയാർ എന്നൊരു പേരുകൂടി പാമ്പാറിന് നൽകപ്പെട്ടിരിക്കുന്നു. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന 3 നദികളിൽ ഏറ്റവും ചെറിയ നദിയാണ് പാമ്പാർ. തൂവാനം വെള്ളച്ചാട്ടം, കുംബകാരി വെള്ളച്ചാട്ടം എന്നിവ പാമ്പാറിലാണ് സ്ഥിതി ചെയ്യുന്നത്


Related Questions:

ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന സ്ഥലം ഏത് ?
പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?
പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
Thirunavaya,famous for ‘Mamankam’ festival is located on the banks of?
What is the total length of Bharathapuzha?