Aവ്യവസായ മേഖല
Bസേവന മേഖല
Cകാർഷിക മേഖല
Dഇവയൊന്നുമല്ല
Answer:
C. കാർഷിക മേഖല
Read Explanation:
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രധാനമായും മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു :
പ്രാഥമിക മേഖല (Primary Sector)
ദ്വിതീയ മേഖല (Secondary Sector)
തൃതീയ മേഖല (Tertiary Sector)
പ്രാഥമിക മേഖല (Primary Sector)
കാർഷിക മേഖലയും അതിനോടാനുബന്ധിച്ച പ്രവർത്തനങ്ങളും പ്രാഥമിക മേഖലയിലാണ് ഉൾപ്പെടുന്നത്.
വികസ്വര രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും പ്രാഥമിക മേഖലയിലായിരിക്കും.
കൃഷി , മൽസ്യ ബന്ധനം , വനപരിപാലനം , കന്നുകാലി സമ്പത്ത് എന്നിവയെല്ലാം പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്നു
കൃഷിക്ക് പ്രാധാന്യം കുടുതൽ ഉളളത് കൊണ്ട് പ്രാഥമിക മേഖല കാർഷിക മേഖല എന്നും അറിയപ്പെടുന്നു.
തൊഴിലിന്റെ സ്വഭാവം കാരണം, പ്രാഥമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളെ റെഡ് കോളർ ജീവനക്കാർ എന്ന് വിളിക്കുന്നു.
പ്രാഥമിക മേഖലയുടെ ഉദാഹരണങ്ങൾ:
കൃഷി
വനപരിപാലനം
മത്സ്യബന്ധനം
കൽക്കരി ഖനനം
വജ്ര ഖനനം
എണ്ണ വേർതിരിച്ചെടുക്കൽ
ദ്വിതീയ മേഖല (Secondary Sector)
പ്രാഥമിക മേഖലയിലെ ഉൽപന്നങ്ങൾ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണം നടക്കുന്ന മേഖലയാണ് ഇത്
കയർ നിർമ്മാണം , വൈദ്യുതി , ഗ്യാസ് , ജല വിതരണം , കെട്ടിട നിർമ്മാണം എന്നിവയെല്ലാം ദ്വിതീയ മേഖലയിൽ ഉൾപ്പെടുന്നു
എല്ലാത്തരം നിർമ്മാണ വ്യവസായങ്ങളും ദ്വിതീയ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
ദ്വിതീയ മേഖലയുടെ അടിത്തറ - വ്യവസായം
വ്യവസായത്തിന് പ്രാധാന്യം ഉള്ളത് കൊണ്ട് - വ്യവസായ മേഖല എന്നും അറിയപ്പെടുന്നു
ദ്വിതീയ മേഖലയുടെ ഉദാഹരണങ്ങൾ
കെട്ടിടങ്ങളുടെ നിർമ്മാണം.
കപ്പൽ നിർമ്മാണം
തുണി വ്യവസായം
കെമിക്കൽ എഞ്ചിനീയറിംഗ്
ഓട്ടോമൊബൈൽ ഉത്പാദനം
വൈദ്യുതി , ഗ്യാസ് , ജല വിതരണം
പ്ലാസ്റ്റിക് നിർമ്മാണം
തൃതീയ മേഖല (Tertiary Sector)
പ്രാഥമിക , ദ്വിതീയ മേഖലകളിലെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതും , വിതരണം ചെയ്യുന്നതുമായ മേഖല
ഗതാഗതം , വാർത്ത വിനിമയം , വാണിജ്യം , വ്യാപാരം , ബാങ്കിങ് , വിദ്യാഭ്യാസം , ആരോഗ്യം , ഇൻഷുറൻസ് എന്നിവയെല്ലാം തൃതീയ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല
ത്രിതീയ മേഖലയുടെ ഉദാഹരണങ്ങൾ
ടെലികമ്മ്യൂണിക്കേഷൻ
ഇൻഷുറൻസ്
ടൂറിസം
മീഡിയ
ഹെൽത്ത് കെയർ/ആശുപത്രികൾ
ഫാർമസി
ബാങ്കിങ്
വിദ്യാഭ്യാസം