Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏത്?

  1. അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങള്‍ കേന്ദ്രീകരിച്ച് ത്വരിതമായി ഖനീകരണം നടക്കുന്നു
  2. ഇത് മേഘരൂപീകരണത്തിനും മഴയ്ക്കും കാരണമാകുന്നു
  3. അതിനാല്‍ പൊടിപടലങ്ങളെ ഘനീകരണ മര്‍മം എന്നു വിളിക്കുന്നു.

    Aiii മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    പൊടിപടലങ്ങൾ (Dust Particles)

    • വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് അന്തരീക്ഷത്തിലേക്ക്  എത്തിച്ചേരുന്നു 

    • കടലുപ്പ്, ചാരം, പൂമ്പൊടി, ഉൽക്കാശകലങ്ങൾ, നേർത്ത മൺതരികൾ തുടങ്ങിയ ചെറിയ ഖരപദാർഥങ്ങളാണ്  സാധാരണയായി അന്തരീക്ഷം ഉൾക്കൊള്ളുന്ന പൊടിപടലങ്ങൾ.

    • അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിലാണ് സാധാരണയായി പൊടിപടലങ്ങൾ കണ്ടുവരുന്നത്.

    • താപസംവഹന പ്രക്രിയയിലൂടെ ഈ ധൂളികണങ്ങൾ ഉയരങ്ങളിലെത്തുന്നു.

    • ഉപോഷ്ണമേഖല പ്രദേശങ്ങളിലും മിതോഷ്ണമേഖലാ പ്രദേശങ്ങളിലും വീശുന്ന വരണ്ട കാറ്റു മൂലം ഈ പ്രദേശങ്ങളിലെ അന്തരീക്ഷത്തിൽ ഭൂമധ്യ രേഖാപ്രദേശങ്ങളെ അപേക്ഷിച്ച് പൊടിപടലങ്ങൾ കൂടുതലായി കാണപ്പെടുന്നു.

    • അന്തരീക്ഷത്തിൽ ഘനീകരണ മർമങ്ങളായി (Hydroscopic nuclei) വർത്തിക്കുന്ന പൊടിപടലങ്ങളെ ചുറ്റി നീരാവി ഘനീഭവിച്ചാണ് മേഘങ്ങൾ രൂപംകൊള്ളുന്നത് 

    • അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങള്‍ കേന്ദ്രീകരിച്ച് ത്വരിതമായി ഖനീകരണം നടക്കുന്നു

    • ഇത് മേഘരൂപീകരണത്തിനും മഴയ്ക്കും കാരണമാകുന്നു

    • അതിനാല്‍ പൊടിപടലങ്ങളെ ഘനീകരണ മര്‍മം എന്നു വിളിക്കുന്നു.


    Related Questions:

    സുബൻസിരി നദി ഏത് നദിയുടെ പോഷക നദിയാണ്?
    സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദം ?
    The term "troposphere temperature fall" refers to

    What are the main gases that are absorbing terrestrial radiation?

    1. water vapor
    2. carbon dioxide
    3. methane
      അന്തരീക്ഷമർദ്ദത്തെ പ്രധാനമായും സ്വാധീനിക്കാത്ത ഘടകമേത് ?