App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ അയോണീകരണ ഊർജ്ജം ഏറ്റവും കൂടുതൽ ഉള്ള മൂലകം

Aബോറോൺ

Bകാർബൺ

Cനൈട്രജൻ

Dഓക്സിജൻ

Answer:

C. നൈട്രജൻ

Read Explanation:

അയോണൈസേഷൻ എനർജി:

    ഒറ്റപ്പെട്ട ആറ്റത്തിൽ നിന്നോ, തന്മാത്രയിൽ നിന്നോ ഒരു ഇലക്ട്രോൺ നീക്കം ചെയ്യാൻ ആവശ്യമായ ഊർജ്ജത്തിൻ്റെ അളവാണ് അയോണൈസേഷൻ എനർജി.

·      അയോണൈസേഷൻ എനർജി ഒരു പിരീഡിൽ, ഇടത്ത് നിന്നും വലത്തോട്ട് നീങ്ങുമ്പോൾ, വർദ്ധിക്കുന്നു. കാരണം പിരീഡിൽ, ഇടത്ത് നിന്നും വലത്തോട്ട് നീങ്ങുമ്പോൾ, ആറ്റോമിക ആരങ്ങൾ കുറയുന്നു, തൽഫലമായി ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നു. അതിനാൽ, പിരീഡിൽ, ഇടത്ത് നിന്നും വലത്തോട്ട് നീങ്ങുമ്പോൾ, ഇലക്ട്രോൺ നീക്കം ചെയ്യാൻ ആവശ്യമായ ഊർജ്ജം കൂടുതലായി വേണ്ടി വരുന്നു.   

·      അതേ സമയം ഗ്രൂപ്പിൽ, മുകളിൽ നിന്നും താഴേക്കു നീങ്ങുമ്പോൾ, അയോണൈസേഷൻ എനർജി കുറയുന്നു. കാരണം, ഗ്രൂപ്പിൽ, മുകളിൽ നിന്നും താഴേക്കു നീങ്ങുമ്പോൾ, ആറ്റോമിക ആരങ്ങൾ കൂടുന്നു, തൽഫലമായി ന്യൂക്ലിയർ ചാർജ് കുറയുന്നു. അതിനാൽ, എളുപ്പത്തിൽ ഇലക്ട്രോണിനെ നീക്കം ചെയ്യാൻ സാധിക്കുന്നു.

Note:

·      ചോദ്യത്തിലെ മൂലകങ്ങളും അവയുടെ ഗ്രൂപ്പുകളും മനസ്സിലാക്കിയാൽ (ബോറോൺ - 13th ഗ്രൂപ്പ്, കാർബൺ - 14th ഗ്രൂപ്പ്, നൈട്രജൻ - 15th ഗ്രൂപ്പ്, ഓക്സിജൻ - 16th ഗ്രൂപ്പ്) അയോണൈസേഷൻ എനർജി ഏറ്റവും കൂടുതലുള്ള മൂലകം ഓക്സിജൻ ആണെന്ന് തോന്നുമെങ്കിലും, നൈട്രജൻ ആണ് ഉത്തരം ആയി വരിക.   

·      നൈട്രജന്റെ p-ഓർബിറ്റലുകളൾ ഒരു ഇലക്ട്രോൺ മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാൽ ഓക്സിജന് 2 ഇലക്ട്രോണുകളുള്ള ഒരു p-ഓർബിറ്റൽ ഉണ്ട്. (ഈ രണ്ട് ഇലക്ട്രോണുകൾ പരസ്പരം വികർഷിക്കുന്നു.)

·      അതു കൊണ്ട് തന്നെ, നൈട്രജനിലെ ജോടിയാക്കാത്ത ഇലക്ട്രോണുകളേക്കാൾ ഈ ഇലക്ട്രോണുകളിൽ ഒന്ന് നീക്കം ചെയ്യുന്നത് എളുപ്പമാണ്.

·      അതായത്, ഓക്സിജനിൽ നിന്ന് ഒരു ഇലക്ട്രോണിനെ നീക്കം ചെയ്യാൻ കുറച്ച് ഊർജ്ജം മതിയാകും. അതിനാൽ നൈട്രജന് ആണ് തന്നിരിക്കുന്നവയിൽ എറ്റവും ഉയർന്ന ആദ്യ അയോണൈസേഷൻ ഊർജ്ജമുള്ളത്.

·      മറുവശത്ത്, നൈട്രജനിൽ നിന്ന് ഓക്സിജനിലേക്കുള്ള ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നത് നൈട്രജനുമായി താരതമ്യപ്പെടുത്തുമ്പോൾ ഓക്സിജൻ്റെ FIE (ആദ്യത്തെ അയോണൈസേഷൻ ഊർജ്ജം) വർദ്ധിപ്പിക്കും.

·      എന്നിരുന്നാലും, p-ഓർബിറ്റലിലെ ഇലക്ട്രോൺ-ഇലക്ട്രോൺ വികർഷണത്തിൻ്റെ പ്രഭാവം FIE-യിൽ കൂടുതലായതിനാൽ നൈട്രജൻ ഉയർന്ന ആദ്യ അയോണൈസേഷൻ ഊർജ്ജമാണ്.


Related Questions:

അമോണിയാക്കൽ ബ്രൻ ഉയർന്ന മർദ്ദത്തിൽ CO2-മായി സാച്ചുറേറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന വെളുത്ത അവക്ഷിപ്തം :
കൽക്കരി ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് ഏത് രാജ്യക്കാർ ആയിരുന്നു ?
ആധുനിക ആവർത്തന പട്ടികയിലെ ആറ്റോമിക നമ്പർ ഏറ്റവും കൂടിയ മൂലകത്തിന്റെ പേര് എന്ത് ?
The process in which a carbonate ore is heated strongly in the absence of air to convert it into metal oxide is called ...................
താഴെ തന്നിരിക്കുന്നവയിൽ ദോലനവുമായി ബന്ധപ്പെട്ട ചലനം ഏത്?