App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക് അല്ലാത്തത് ഏത് ?

Aപോളിത്തീൻ

Bബേക്കലൈറ്റ്

Cപോളി വിനൈൽ ക്ലോറൈഡ്

Dനൈലോൺ

Answer:

B. ബേക്കലൈറ്റ്

Read Explanation:

  • ചൂട് തട്ടിയാൽ മൃദുവാകുകയും തണുപ്പിച്ചാൽ ഉറച്ചു കട്ടിയാകുന്നതുമായ പോളിമറുകളാണ് തെർമോപ്ലാസ്റ്റിക്കുകൾ എത്ര തവണ വേണമെങ്കിലും ഈ പ്രക്രിയ പുനരാവർത്തിക്കാം.

  • പോളിത്തീൻ, പോളി വിനൈൽ ക്ലോറൈഡ്, നൈലോൺ എന്നിവ തെർമോപ്ലാസ്റ്റിക്കുകളുടെ ഉദാഹരണങ്ങളാണ്.

  • തെർമോസെറ്റ്‌സ്: ഇവയെ ഒരിക്കൽ ചൂടാക്കി രൂപപ്പെടുത്തിയാൽ പിന്നീട് ചൂടാക്കിയാലും അവയുടെ ആകൃതി മാറില്ല. ബേക്കലൈറ്റ് ഒരു തെർമോസെറ്റ് പ്ലാസ്റ്റിക്കാണ്. ഒരിക്കൽ രൂപപ്പെടുത്തിയാൽ പിന്നീട് ഇതിനെ ഉരുക്കി പുനരുപയോഗിക്കാൻ കഴിയില്ല.


Related Questions:

Identify the cationic detergent from the following.
ഇനിപ്പറയുന്നവയിൽ ഏതാണ് സോപ്പ് നുരയെ ഉണ്ടാക്കുന്നത്?
ഒരു സോപ്പ് എത്തനോളിൽ ലയിക്കുമ്പോൾ അധിക ലായകത്തിന്റെ ബാഷ്പീകരണത്തിന് ശേഷം ഏത് തരം സോപ്പ് രൂപം കൊള്ളുന്നു?
ഫാർമക്കോളജിക്കൽ ഇഫക്റ്റിനെ അടിസ്ഥാനമാക്കി മാനദണ്ഡത്തിൽ തരംതിരിച്ചിട്ടില്ലാത്ത ഇനിപ്പറയുന്ന മരുന്നുകളിൽ ഏതാണ്?
ആൻറിബയോട്ടിക്കുകളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക.