App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ റഷ്യൻ വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത് ?

Aബ്ലഡി സൺഡെ

Bഡ്യൂമ

Cബാസ്റ്റൈൽ ജയിലിന്റെ പതനം

Dയുദ്ധകാല കമ്മ്യൂണിസം

Answer:

C. ബാസ്റ്റൈൽ ജയിലിന്റെ പതനം

Read Explanation:

റഷ്യൻ വിപ്ലവം

  • 1917-ലെ ഒക്ടോബർ-നവംബർ മാസത്തിൽ റഷ്യൻ വിപ്ലവത്തിന് നേതൃത്വം വഹിക്കുകയും ആധുനിക കമ്മ്യൂണിസ്റ്റ് റഷ്യയ്ക്ക് അടിസ്ഥാനമിടുകയും ചെയ്ത 1917-1924 കാലഘട്ടത്തിൽ റഷ്യയുടെ രാഷ്ട്രത്തലവനായിരുന്നത്  - ലെനിൻ
  • റഷ്യയിലെ പുതിയ സാമ്പത്തിക നയത്തിന് മുൻകൈയെടുത്ത കമ്മ്യൂണിസ്റ്റ് നേതാവ് - ലെനിൻ
  • റഷ്യയിലെ പാർലമെന്റിന്റെ പേര് - ഡ്യൂമ
  • റഷ്യയുടെ മുൻ തലസ്ഥാനം - സെന്റ് പീറ്റേഴ്സ്ബർഗ്
  • മാർച്ച് 1917-ലെ റഷ്യയിലെ സാർ നിക്കോളാസ് രണ്ടാമൻ പതനത്തെ അറിയപ്പെടുന്നത് - ഫെബ്രുവരി വിപ്ലവം
  • 1917 മാർച്ചിലെ ഫെബ്രുവരി വിപ്ലവത്തിനുശേഷം റഷ്യയിലെ ഭരണാധികാരി - കെറെൻസ്കി
  • ഏത് വിപ്ലവം കാരണമാണ് ലെനിൻ റഷ്യയുടെ രാഷ്ട്രപതിയായത് - ഒക്ടോബർ വിപ്ലവം
  • റഷ്യയിലെ കെറെൻസ്കി സർക്കാരിന്റെ വസതി ഏത് പേരിൽ അറിയപ്പെട്ടിരുന്നു - വിന്റർ പാലസ്
  • ബോൾഷെവിക് പാർട്ടിക്കു നേതൃത്വം നൽകിയതാര് - വ്ളാഡിമിർ  ലെനിന്‍
  • മെൻഷെവിക് പാർട്ടിക്കു നേതൃത്വം നൽകിയതാര് - അലക്‌സാണ്ടർ കെറെൻസ്കി
  • 'ജോലി ചെയ്യാത്തവർ ഭക്ഷിക്കില്ല' ആര് പറഞ്ഞു - ലെന
  • ലെനിനുശേഷം സോവിയറ്റ് യൂണിയനിൽ അധികാരത്തിൽ വന്നത് - ജോസഫ് സ്റ്റാലിൻ
  • സോവിയറ്റ് യൂണിയന്റെ സ്ഥാപകൻ - ലെനിൻ
  • ആരുടെ കൃതികളെയാണ് 'റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി' എന്ന് ലെനിൻ വിശേഷിപ്പിച്ചത് - ലിയോ ടോൾസ്റ്റോയി
  • റഷ്യൻ വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നത് - ലിയോ ടോൾസ്റ്റോയി
  • 'ബോൾഷെവിക് വിപ്ലവം' നടന്നത് ഏത് രാജ്യത്താണ് - റഷ്യ
  • റഷ്യൻ വിപ്ലവകാലത്തെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു - അധികാരം തൊഴിലാളികൾക്ക്, ഭൂമി കൃഷിക്കാർക്ക്, ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക്, സമാധാനം എല്ലാവർക്കും
  • ആധുനിക കലണ്ടർ (ഗ്രിഗോറിയൻ കലണ്ടർ) പ്രകാരം ഒക്ടോബർ വിപ്ലവം ഏത് മാസത്തിലാണ് നടന്നത് - നവംബറിൽ
  • സോഷ്യലിസം എന്ന ആശയം ലോകമെമ്പാടും വ്യാപിക്കാൻ കാരണം - റഷ്യൻ വിപ്ലവം
  • ബോൾഷെവിക്കുകൾ മെൻഷെവിക്കുകൾ എന്നീ പാർട്ടികൾ ഉണ്ടായത് ഏത് സംഘടന പിളർന്നപ്പോളാണ് - റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി

 


Related Questions:

ഫെബ്രുവരി വിപ്ലവത്തിനു ശേഷവും മറ്റൊരു വിപ്ലവത്തിന് റഷ്യന്‍ ജനത തയാറായതെന്തുകൊണ്ട്?.ശരിയായ കാരണങ്ങൾ കണ്ടെത്തുക:

1.ഒന്നാംലോക യുദ്ധത്തില്‍നിന്നും റഷ്യ പിന്‍മാറുക.

2.പ്രഭുക്കന്‍മാരുടെ കൈവശമുള്ള ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കുക.

3.ഫാക്ടറി പൊതുസ്വത്താക്കി മാറ്റുക‌.

The New Economic Policy (NEP) was an attempt of the Bolsheviks to revive the Russian economy after years of War Communism.Which of the following statements are true regarding it?

1.It was based on Lenin’s realization that it would be impossible to implement exact theory of Marxism in the context of Russia.

2.Lenin made various amendments in the original Marxian theory to suit the ground realities of Russia.

3.Lenin came up with ‘New Economic Policy’ which although compromised with Marxian theory practically solved various issues in Russia.

റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്ന പേരാണ് ?
"കൃഷിഭൂമി കർഷകന്, പട്ടിണിക്കാർക്ക് ഭക്ഷണം, അധികാരം തൊഴിലാളികൾക്ക്, സമാധാനം എല്ലാപേർക്കും" എന്നത് ഏത് വിപ്ലവവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ?
"ബാറ്റിൽഷിപ്പ് പോട്ടെംകിൻ" എന്ന പ്രശസ്ത ചിത്രം സംവിധാനം ചെയ്തത് ആരാണ്?