Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ ദർപ്പണങ്ങൾ എന്നറിയപ്പെടുന്നു.
  2. വസ്തുക്കളിൽ പ്രകാശം ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതിഭാസം ക്രമ പ്രതിഫലനം എന്നറിയപ്പെടുന്നു.
  3. മിനുസം അല്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായി പ്രതിഫലിക്കുന്ന പ്രതിഭാസം വിസരിത പ്രതിഫലനം എന്നറിയപ്പെടുന്നു.
  4. സമതല ദർപ്പണങ്ങളിൽ മാത്രമാണ് പ്രതിബിംബങ്ങൾ ഉണ്ടാകുന്നത്.

    Aഒന്നും രണ്ടും മൂന്നും ശരി

    Bരണ്ട് തെറ്റ്, നാല് ശരി

    Cഒന്ന് മാത്രം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    A. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ ദർപ്പണങ്ങൾ എന്നറിയപ്പെടുന്നു. വസ്തുക്കളിൽ പ്രകാശം ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതിഭാസം ക്രമ പ്രതിഫലനം അഥവാ റെഗുലർ റിഫ്ലക്ഷൻ എന്നറിയപ്പെടുന്നു. മിനുസം അല്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായി പ്രതിഫലിക്കുന്ന പ്രതിഭാസം വിസരിത പ്രതിഫലനം അഥവാ ഡിഫ്യൂസ് റിഫ്ലക്ഷൻ എന്നറിയപ്പെടുന്നു. സമതല ദർപ്പണങ്ങളിൽ മാത്രമല്ല മിനുസമായ വക്ര തലങ്ങളിലും (Curved Surface) പ്രതിബിംബങ്ങൾ ഉണ്ടാകുന്നു.


    Related Questions:

    താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. X-ray യ്ക്ക് റേഡിയോ തരംഗങ്ങളേക്കാൾ ഉയർന്ന ആവൃത്തിയുണ്ട്
    2. ദൃശ്യപ്രകാശത്തിന് അൾട്രാവയലറ്റ് രശ്മികളേക്കാൾ ഉയർന്ന ഊർജ്ജമുണ്ട്
    3. മൈക്രോവേവുകൾക്ക് ഇൻഫ്രാറെഡ് രശ്മികളേക്കാൾ തരംഗദൈർഘ്യം കുറവാണ്
    4. മുഴുവൻ വൈദ്യുതകാന്തിക സ്പെക്ട്രത്തിനും ഒരേ ഊർജ്ജം ഉണ്ട്, എന്നാൽ വ്യത്യസ്ത തരംഗദൈർഘ്യങ്ങളുണ്ട്.
      ഗുരുത്വ തരംഗങ്ങളുടെ അസ്തിത്വത്തെ കുറിച്ച് ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ.
      വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ്?
      ഒരു ഒറ്റപ്പെട്ട സിസ്റ്റത്തിന്റെ ആകെ ഊർജ്ജം

      ഇവയിൽ ശരിയായ​ പ്രസ്താവന ഏത്?

      1. പ്രകാശം ഒരു അനുപ്രസ്ഥ തരംഗം ആണ്.  

      2. പ്രകാശത്തിന് തരംഗത്തിന്റെ സ്വഭാവവും പദാർഥങ്ങളുടെ സ്വഭാവവും ഉണ്ട് 

      3. പ്രകാശത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.