ചാക്രികാരോഹണ രീതി (Spiralling)
- പാഠ്യപദ്ധതി ചാക്രികാരോഹണരീതി (സർപ്പിളരീതി) യിൽ ചിട്ടപ്പെടുത്തണമെന്ന് ബ്രൂണർ സിദ്ധാന്തിക്കുന്നു.
- സ്വാഭാവികമായ ഒരു പഠന രീതിയാണിത്.
- നേടിയ അറിവിന്മേൽ നിരന്തരം പുതിയ അറിവ് ചേർത്ത് കൂടുതൽ ആഴത്തിലേക്കും വ്യാപ്തിയിലേക്കും പോവുക എന്നതാണ് ഈ പഠനരീതി കൊണ്ട് അർത്ഥമാക്കുന്നത്.
ഉദാ :- ജലം എന്ന ആശയത്തെ സ്വാംശീകരിക്കുന്നത് ജലത്തിൽ കുളിക്കുമ്പോൾ, കഴുകുമ്പോൾ, ജലം കുടിക്കുമ്പോൾ, ജലാശയം നിരീക്ഷിക്കുമ്പോൾ, സസ്യങ്ങൾക്ക് ജലസേചനം നടത്തുമ്പോൾ, മഴ പെയ്യുന്നത് കാണുമ്പോൾ. ജലം ഉപയോഗിച്ച് വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ജലശക്തി തിരിച്ചറിയുമ്പോൾ എന്നിങ്ങനെ നിരവധി സന്ദർഭങ്ങളിലൂടെയാണ്.
- ഒരേ കാര്യം തന്നെ പലപ്പോഴും ആവർത്തിച്ചെന്നു വന്നേക്കാം. പക്ഷേ അത് കേവലം ആവർത്തനമല്ല. മറിച്ച് മുമ്പ് പഠിച്ച കാര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതൽ ആഴത്തിലുള്ള പഠനമാണ് സാധ്യമാക്കുന്നത്.