App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയ ഏത് എക്സ്ചേഞ്ചിലാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മൂലധനം സമാഹരിക്കാൻ കഴിയുക ?

Aനോൺ-പ്രോഫിറ്റ് സ്റ്റോക്ക് എക്സ്ചേഞ്ച്

Bബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

Cനാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

Dസോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്

Answer:

D. സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്

Read Explanation:

സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് 

  • നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ(NSE) പ്രത്യേക വിഭാഗമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചായിരിക്കും ഇത്.
  • സാമൂഹ്യക്ഷേമം ലക്ഷ്യമാക്കിയുള്ള സന്നദ്ധ സ്ഥാപനങ്ങള്‍ (നോൺ പ്രോഫിറ്റ് ഓർഗനൈസേഷനുകൾ) ലിസ്റ്റ് ചെയ്യുന്നതിനാണ് ഇത് ആരംഭിക്കുന്നത്.
  • ഇതിലൂടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് (NPO) ഓഹരി, കടപ്പത്രം, മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ എന്നീ രീതികളില്‍ മൂലധന സമാഹരണം സാധ്യമാകും.
  • 31 ലക്ഷം NPOകൾ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നു എന്നതിനാൽ സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്ന് വളരെയധികം സാമൂഹിക പ്രസക്തി കൽപ്പിക്കുന്നു.
  • NPOകളുടെ വികസനം ക്ഷേമരാഷ്ട്രത്തിനുള്ള അടിത്തറയ്ക്ക് സഹായകമാകുന്നു.

Related Questions:

2024 ൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ IPO ലിസ്റ്റിങ് നടത്തിയ സ്റ്റോക്ക് എക്സ്ചേഞ്ച് ?
സ്വർണ്ണം, വെള്ളി വ്യാപാരത്തിനുള്ള ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബുള്ള്യൻ എക്സ്ചേഞ്ച് നിലവിൽ വന്നത് എവിടെയാണ് ?
NIFTY index is based on.............. shares?
ജാപ്പനീസ് ഓഹരി വിപണിയുടെ പേര്?
ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 3 വർഷം വിലക്ക് ലഭിച്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ ഡയറക്ടർ ?