Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള സൂചനകൾ ഭൂമിയുടെ ഏത് പാളിയെ കുറിച്ചുള്ളതാണ്?

1.ഏകദേശം 40 കിലോമീറ്റർ കനം.

2.ശിലകളുടെയും ധാതുക്കളുടെയും കലവറ എന്ന് അറിയപ്പെടുന്നു.

3.ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി.

Aഭൂവൽക്കം

Bമാന്റിൽ

Cഅകക്കാമ്പ്

Dപുറക്കാമ്പ്

Answer:

A. ഭൂവൽക്കം

Read Explanation:

  • ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗത്തെയാണ്  ഭൂവൽക്കം എന്നുപറയുന്നത്.
  • പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഭൂവൽക്കം(Earth's Crust).
  • സമുദ്രാന്തർഭാഗത്ത് ആറുകിലോ മീറ്റർ വരേയും ഭൂഖണ്ഡങ്ങളിൽ 30 മുതൽ 50 വരെ കി.മീറ്റർ വരെയും ഭൂവൽക്കത്തിന്റെ ഘനം വ്യത്യാസപ്പെട്ടിരിക്കുന്നു.
  • സിലിക്കൺ,അലൂമിനിയം,മെഗ്നീഷ്യം തുടങ്ങി നിരവധി ധാതുക്കളുടെയും ശിലകളുടെയും കലവറയാണ് ഭൂവൽക്കം

Related Questions:

38 വർഷങ്ങൾക്ക് മുൻപ് പൊട്ടിത്തെറിക്കുകയും 25000 - ത്തോളം ആളുകളുടെ ജീവനെടുക്കുകയും ചെയ്ത ' നെവാഡോ ഡെൽ റൂയിസ് ' എന്ന അഗ്നിപർവ്വതം 2023 ൽ വീണ്ടും സജീവമായി . ഇത് ഏത് രാജ്യത്തിന്റെ ഭാഗമാണ് ?

Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. കൃത്രിമ പ്രകാശത്തിന്റെ / ഊർജ്ജത്തിന്റെ സഹായത്തോടെ നടക്കുന്ന സംവേദനങ്ങളാണ്, ഉപഗ്രഹ വിദൂര സംവേദനം.
  2. വിസ്തൃതമായ പ്രദേശങ്ങളുടെ വിവര ശേഖരണത്തിന് ഉപയോഗിക്കുന്ന വിദൂര സംവേദന രീതിയാണ്, പ്രത്യക്ഷ വിദൂര സംവേദനം.
  3. ഭൂസ്ഥിരതാ ഉപഗ്രഹങ്ങളെയാണ്, ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവര ശേഖരണത്തിന് ഉപയോഗിക്കുന്നത്.
  4. ഭൂപടത്തിലെ രേഖീയ സവിശേഷതകളെ മാത്രം വിശകലനത്തിന് വിധേയമാക്കുന്ന വിശകലനമാണ്, ശൃംഖലാ വിശകലനം.

    താഴെ പറയുന്ന പ്രസ്താവനകളിൽ മൗണ്ട് കിളിമഞ്ചാരോയുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ? 

    1. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഇത് 
    2. ഉത്തര ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത് 
    3. മൗണ്ട് കിളിമഞ്ചാരോയുടെ ഏകദേശ ഉയരം 5895 മീറ്ററാണ് 
    4. മറ്റൊരു പർവ്വതനിരയുടെയും ഭാഗമല്ലാത്തത് കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പർവ്വതമാണ്  ഇത് 
      താഴെ പറയുന്നതിൽ മനുഷ്യനിർമ്മിത എയറോസോൾ ഏതാണ് ?
      90° വടക്ക് അക്ഷാംശത്തെ പറയുന്ന പേര് എന്ത് ?