Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ വികാസത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത് ?

Aപാരമ്പര്യ-പരിസ്ഥിതി ഘടകങ്ങളുടെ ആകെ തുകയാണ് വികാസം

Bവികാസം വ്യത്യസ്ത ശരീര ഭാഗങ്ങളിൽ വ്യത്യസ്ത നിരക്കിൽ നടക്കുന്നു

Cവ്യക്തിയിൽ ഉണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങളാണ് വികാസം

Dവികാസം ചില ക്രമങ്ങൾ പാലിക്കുന്നു

Answer:

C. വ്യക്തിയിൽ ഉണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങളാണ് വികാസം

Read Explanation:

  • വ്യക്തിയെ അനുക്രമമായി പരിപക്വതയിലേക്ക് നയിക്കുന്ന പുരോഗമനാത്മകമായ വ്യതിയാനമാണ് വികാസം. 
  • വികാസം അനുസ്യൂതവും ക്രമീകൃതവും സഞ്ചിത സ്വഭാവത്തോടു കൂടിയതുമാണ്. 
  • വികാസം പഠനത്തെയും പരിപക്വനത്തെയും ആശ്രയിച്ചിരിക്കുന്നു. 
  • ഒരു വ്യക്തിയുടെ വളർച്ചയിലെ വ്യത്യസ്തഘട്ടങ്ങളിൽ അയാളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളെക്കുറിച്ചു നിരീക്ഷണം നടത്തുകയും സൈദ്ധാന്തികനിഗമനങ്ങൾ രൂപവത്കരിക്കുകയും ചെയ്യുന്ന മനഃശാസ്ത്രശാഖയാണ് വികാസ മനഃശാസ്ത്രം.
 

Related Questions:

ലൈംഗിക ചൂഷണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ കൗമാരക്കാർക്ക് വളരെ അത്യാവശ്യമായി നൽകേണ്ട കൗൺസിലിംഗ് ആണ് .................
താഴെക്കൊടുത്ത ബന്ധങ്ങളിൽ അസാമാന്യ ശിശുക്കളെ (Exceptional children) ക്കുറിച്ചുള്ള തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
ഒരു കൗമാരക്കാരൻ്റെ സാമൂഹ്യ വികാസത്തെ കൂടുതൽ സ്വാധീനിക്കാൻ സാധ്യതയുള്ള ഘടകം :
'സമൂഹത്തിന് പ്രയോജനപ്പെടുന്ന നിയമങ്ങളെ മാത്രം മാനിക്കുന്ന വ്യക്തി' കോൾബര്‍ഗിന്റെ സന്മാര്‍ഗിക വികസനഘട്ട സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തിൽ ഉൾപ്പെടുന്നു ?
പുതിയതോ പുതുമയുള്ളതോ ആയ ഒരാശയത്തെയോ വസ്തുവിനെയോ സൃഷ്ടിക്കാനോ കണ്ടെത്താനോ ഒരു വ്യക്തിക്കുള്ള ശേഷിയാണ് ?