Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ഏത് ഭൂവിഭാഗത്തിലാണ് കൂൺശിലകൾ കാണപ്പെടുന്നത് :

Aവടക്കൻ സമതലം

Bതീരസമതലങ്ങൾ

Cഇന്ത്യൻ മരുഭൂമി

Dഉത്തരപർവത മേഖല

Answer:

C. ഇന്ത്യൻ മരുഭൂമി

Read Explanation:

ഇന്ത്യൻ മരുഭൂമി

  • അരാവലിക്കുന്നുകൾക്ക് വടക്കുപടിഞ്ഞാറായാണ് ഇന്ത്യൻ മരുഭൂമിയുടെ സ്ഥാനം.
  • നീളമേറിയ മണൽക്കൂനകളും ബർക്കനുകളുമടങ്ങിയ നിമ്നോന്നത ഭൂപ്രദേശമാണിത്.
  • ഈ പ്രദേശങ്ങളിൽ വർഷത്തിൽ150 മില്ലി മീറ്റർ മഴ മാത്രമെ ലഭിക്കാറുള്ളു.
  • വരണ്ട കാലാവസ്ഥയുള്ള ഇവിടെ സസ്യജാലങ്ങൾ വളരെ വിരളമാണ്.
  • ഈ പ്രത്യേകതകൾ ഉളളതിനാൽ ഈ പ്രദേശം മരുസ്ഥലി എന്നറിയപ്പെടുന്നു.

  • മെസോസോയിക് കാലഘട്ടത്തിൽ ഈ പ്രദേശം കടലിനടിയിലായിരുന്നു എന്നു കരുതപ്പെടുന്നു. 
  • മരുഭൂമി ഭൂരൂപങ്ങളായ കൂൺശിലകൾ, അസ്ഥിരമണൽക്കൂനകൾ, മരുപ്പച്ചകൾ 
    തുടങ്ങിയവ ഈ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു.

Related Questions:

How many physical regions are there in India?
Orology is the study of:
ലോകത്തിന്റെ മേൽക്കൂര' എന്നറിയപ്പെടുന്ന പാമീർ പർവതക്കെട്ടിൽ നിന്നും ഉദ്ഭവിച്ച് കിഴക്ക് പൂർവാചൽ വരെ വ്യാപിക്കുന്ന നിരവധി പർവത നിരകൾ ചേർന്നതാണ് :
ഡാർജിലിങ്-സിക്കിം ഹിമാലയ പ്രദേശത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ അധിവസിക്കുന്ന ഗോത്രവർഗം ?
Which among the following plateaus in India lie between Aravali & Vindhya region?