App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകൾ ആരെ സംബന്ധിക്കുന്നതാണ് ?

  1. ദേശീയ വനിതാ കമ്മീഷൻ്റെ ഒൻപതാമത്തെ അധ്യക്ഷ.

  2. "സക്ഷമ", "പ്രജ്വല" എന്നീ പദ്ധതികൾ ആരംഭിക്കുന്നതിന് നേതൃത്വം വഹിച്ചു.

  3. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയാകുന്നതിന് മുൻപ് മഹാരാഷ്ട്രയിലെ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Aരേഖാ ശർമ്മ

Bഗിരിജ വ്യാസ്

Cവിജയ കിഷോർ രഹത്കർ

Dലളിതാ കുമാരമംഗലം

Answer:

C. വിജയ കിഷോർ രഹത്കർ

Read Explanation:

വിജയ കിഷോർ രഹത്കർ

  • ദേശീയ വനിതാ കമ്മീഷൻ്റെ ഒൻപതാമത്തെ അധ്യക്ഷ

  • 2016-21 കാലയളവിൽ മഹാരാഷ്ട്രയിലെ വനിതാ കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ചിരുന്നു

  • മഹാരാഷ്ട്ര വനിതാ കമ്മീഷൻ അധ്യക്ഷയായിരിക്കെ ഇവർ സ്ത്രീകൾക്ക് വേണ്ടി അവതരിപ്പിച്ച പദ്ധതികൾ

    ♦ സക്ഷമ - ആസിഡ് ആക്രമണങ്ങളെ അതിജീവിച്ചവർക്ക് പിന്തുണ നൽകുന്ന പദ്ധതി

    ♦ പ്രജ്വല - സ്വയം സഹായ സംഘങ്ങളെ കേന്ദ്ര പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി

    ♦ സുഹിത - 24 മണിക്കൂറും പ്രവർത്തിക്കുന്ന വനിതാ ഹെൽപ്പ്ലൈൻ

  • വനിതകളുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി "സാദ്" എന്ന പേരിൽ പ്രസിദ്ധീകരണം ആരംഭിച്ചു

  • പ്രധാന പുസ്‌തകങ്ങൾ - Vidhilikhit, Aurangabad : Leading to Wide Roads


Related Questions:

22-ാമത് കേന്ദ്ര നിയമ കമ്മീഷൻ ചെയർമാൻ ആര് ?
ഏത് രാജ്യത്തു നടപ്പാക്കിയ ദേശീയ ആസൂത്രണത്തിൻ്റെ മാതൃകയാണ് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ സ്വീകരിച്ചത്?
ബ്രിട്ടീഷ് ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്ന വർഷം ?
ദേശീയ വനിതാ കമ്മീഷൻ ചെയർമാൻ
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC ) രൂപം കൊണ്ടത് ഏത് വർഷം ?