Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക

  1. ശബ്ദത്തിന്റെ ഘോഷം (Loudness) മനുഷ്യന്റെ കാതുകളുടെ സംവേദന ക്ഷമതയെ (Sensitivity) ആശ്രയിച്ചിരിക്കുന്നു

  2. ശബ്ദത്തിന്റെ തീവ്രത (Intensity) മനുഷ്യന്റെ കാതുകളുടെ സംവേദന ക്ഷമതയെ ആശ്രയിക്കുന്നില്ല

  3. ശബ്ദത്തിന്റെ ഘോഷം (Loudness) ഒരു ഭൗതിക അളവായി അളക്കാൻ സാധിക്കുന്നതാണ്

  4. ശബ്ദത്തിന്റെ തീവ്രത (Intensity) ഒരു ഭൗതിക അളവായി അളക്കാൻ കഴിയില്ല

A(i) ഉം (ii) ഉം ശരിയാണ്

B(i), (ii) കൂടാതെ (iii) ഉം ശരിയാണ്

C(i), (ii) കൂടാതെ (iv) ഉം ശരിയാണ്

Dഎല്ലാ പ്രസ്താവനകളും ശരിയാണ്

Answer:

A. (i) ഉം (ii) ഉം ശരിയാണ്

Read Explanation:

ശബ്ദത്തിന്റെ ഘോഷവും (loudness), ശബ്ദത്തിന്റെ തീവ്രതയും (Intensity)

ഒരു ശബ്ദത്തിന്റെ ഘോഷം (loudness) ചെവിയുടെ സംവേദനക്ഷമതയെയും, ശബ്ദത്തിന്റെ തീവ്രതയെയും (intensity) ആശ്രയിച്ചിരിക്കുന്നു.

  • ശബ്ദത്തിന്റെ ഘോഷം (Loudness) ഒരു ഭൗതിക അളവായി അളക്കാൻ സാധിക്കില്ല.

  • ശബ്ദത്തിന്റെ തീവ്രത (Intensity) ഒരു ഭൗതിക അളവായി അളക്കാൻ സാധിക്കുന്നു.

  • വാട്ട്സിലെ (Watts) ശബ്ദത്തിന്റെ ശക്തി, ശബ്ദം ഉൾക്കൊള്ളുന്ന ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഹരിച്ചാൽ ലഭിക്കുന്നതാണ്, ഒരു ശബ്ദത്തിന്റെ തീവ്രത.

  • ശബ്ദത്തിന്റെ തീവ്രത (Intensity) = ശബ്ദത്തിന്റെ ശക്തി (Watts) / ശബ്ദം ഉൾക്കൊള്ളുന്ന വിസ്തീർണ്ണം (m2)

ശബ്ദ തരംഗത്തിന്റെ ഘോഷം (loudness) ആശ്രയിക്കുന്ന ഘടകങ്ങൾ:

  1. ശബ്ദ തരംഗത്തിന്റെ ആംപ്ലിറ്റ്യൂട് (amplitude)

  2. ശബ്ദ സ്രോതസ്സിൽ നിന്നുള്ള ദൂരം

  3. മാധ്യമത്തിന്റെ സാന്ദ്രത

  4. വൈബ്രേറ്റിംഗ് ബോഡികളുടെ ഉപരിതല വിസ്തീർണ്ണം


Related Questions:

Which one of the following instruments is used for measuring moisture content of air?
1 ഗ്രാം ജലത്തിൻറെ ഊഷ്മാവ് 1 ഡിഗ്രി സെൽഷ്യസ് ഉയർത്താൻ ആവശ്യമായ താപത്തിൻറെ അളവ്?
'ഗ്ലിച്ച്' (Glitch) എന്നത് ഒരു ഡിജിറ്റൽ സർക്യൂട്ടിൽ എന്താണ് അർത്ഥമാക്കുന്നത്?
ഒരു റിയർവ്യൂ മിററിന്റെ (Rearview Mirror) വക്രത ആരം 12 മീറ്ററാണെങ്കിൽ അതിന്റെ ഫോക്കസ് ദൂരം എത്ര ?
The amount of work done to lift a body of mass 3 kg to a height of 10 m, above the ground is...........(g = 9.8m/s²)