ചോദ്യത്തിൽ നൽകിയിരിക്കുന്ന വസ്തുതകൾ:
P എന്ന വസ്തുവിന്റെ മാസ് - 900g
P എന്ന വസ്തുവിന്റെ വ്യാപ്‌തം - 450 cm3
Q എന്ന വസ്തുവിന്റെ മാസ് - 150 g
Q എന്ന വസ്തുവിന്റെ വ്യാപ്‌തം - 300 cm3
ജലത്തിന്റെ സാന്ദ്രത - 1000 kg/m3
Note:
ഒരു വസ്തുവിന്റെ സാന്ദ്രത, അത് മറ്റൊരു പദാർത്ഥത്തിൽ പൊങ്ങിക്കിടക്കുമോ മുങ്ങുമോ എന്ന് നിർണ്ണയിക്കുന്നു.
ഒരു വസ്തുവിന് അത് വെച്ചിരിക്കുന്ന ദ്രാവകത്തേക്കാൾ സാന്ദ്രത കുറവാണെങ്കിൽ അത് പൊങ്ങിക്കിടക്കും.
ഒരു വസ്തു അത് വെച്ചിരിക്കുന്ന ദ്രാവകത്തേക്കാൾ സാന്ദ്രത കൂടിയാൽ മുങ്ങിപ്പോകും.
ഈ ആശയം മനസിലാക്കിയാൽ ഉത്തരത്തിലേക്ക് എത്താൻ സാധിക്കും.
Density = mass / volume
സാന്ദ്രത = മാസ് / വ്യാപ്തം
വസ്തുവിന്റെ സാന്ദ്രത = വസ്തുവിന്റെ മാസ് / വസ്തുവിന്റെ വ്യാപ്തം
P യുടെ സാന്ദ്രത = P യുടെ മാസ് / P യുടെ വ്യാപ്തം
P യുടെ സാന്ദ്രത = 900 / 450 = 2 g/cm3
Q യുടെ സാന്ദ്രത = Q യുടെ മാസ് / Q യുടെ വ്യാപ്തം
Q യുടെ സാന്ദ്രത = 150 / 300 = 0.5 g/cm3
കിട്ടിയ വസ്തുതകളിൽ നിന്നും P യുടെ സാന്ദ്രത, ജലത്തേക്കാൾ കൂടുതലും, എന്നാൽ Q യുടെ സാന്ദ്രത ജലത്തേക്കാൾ കുറവും ആണെന്ന് മനസിലാക്കാം. അതായത്, P മുങ്ങുകയും, Q പൊങ്ങി കിടക്കുകയും ചെയ്യുന്നു.