App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ മടക്കു പർവതം അല്ലാത്തത് ഏത് ?

Aകാന്യോണ്‍ലാന്‍ഡ്‌സ്

Bഹിമാലയം

Cആൽപ്സ്

Dആൻഡീസ്‌

Answer:

A. കാന്യോണ്‍ലാന്‍ഡ്‌സ്

Read Explanation:

മടക്ക് പർവതങ്ങൾ(Folded Mountains)

  • ഭൂവല്‍ക്കത്തിലെ ശിലാപാളികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം ശിലകളില്‍ മടക്കുകള്‍ സൃഷ്ടിക്കുന്നു.
  • ഈ പ്രക്രിയ അറിയപ്പെടുന്നത് വലനം എന്നാണ്.
  • വലന പ്രക്രിയയുടെ ഭാഗമായി രൂപം കൊള്ളുന്ന പർവതങ്ങളാണ് മടക്ക് പർവതങ്ങൾ
  • അതായത് ഭൂമിയുടെ രണ്ടോ അതിലധികമോ ടെക്റ്റോണിക് പ്ലേറ്റുകൾ ഒരുമിച്ച് കൂട്ടിമുട്ടുന്നിടത്താണ്  മടക്ക് പർവതങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
  • മറ്റുള്ള പർവ്വതങ്ങളെക്കാൾ ഇവയ്ക്ക് സാധാരണയായി ഉയരം കൂടുതലായിരിക്കും
  • ഇന്ന് ഭുമിയിൽ കാണുന്ന കൂടുതൽ പർവ്വതങ്ങളും മടക്ക്  പർവ്വതങ്ങളാണ്
  • ഹിമാലയം , ആൽപ്സ് , റോക്കിസ് , ആൻഡീസ്‌ എന്നിവ മടക്ക്  പർവ്വതങ്ങൾക്ക് ഉദാഹരണമാണ് 

Related Questions:

വൻകര വിസ്ഥാപന സിദ്ധാന്തം അനുസരിച്ച് ദശലക്ഷക്കണക്കിനു വർഷങ്ങൾ മുൻപ് നിലവിലുണ്ടായിരുന്ന ഒരേ ഒരു വൻകര ഏതായിരുന്നു ?
ശിലമണ്ഡലഫലകങ്ങളുടെ വർഷത്തിലേ ശരാശരിചലനവേഗം എത്ര ?
താഴെ പറയുന്നതിൽ ഭൂകമ്പ സമയത് ഉണ്ടാകാത്ത തരംഗം ഏതാണ് ?
ലോകത്തിലെ അഗ്നിപർവ്വതങ്ങളിൽ 80% വും കാണപ്പെടുന്നത് ഏതു സമുദ്രത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ആണ് ?
'നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ' സ്ഥാപിച്ചിട്ടുള്ള സുനാമി മുന്നറിയിപ്പ് സംവിധാനത്തിൻ്റെ പേരെന്താണ് ?