App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?

AWHO

BICRC

CIUCN

DICAR

Answer:

C. IUCN

Read Explanation:

പ്രകൃതിയെയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ഒരു സംഘടനയാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ്. ഇത് വേൾഡ് കൺസർവേഷൻ യൂണിയൻ എന്ന പേരിലും, ഐ.യു.സി.എൻ എന്ന പേരിലും അറിയപ്പെടുന്നു. 1948 ഒക്ടോബറിൽ ഇത് സ്ഥാപിക്കപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എന്നിന് 111 സർക്കാർ ഏജൻസികൾ, 800 ൽ അധികം സർക്കാർ ഇതര സംഘടനകൾ, 16000 ൽ അധികം ശാസ്ത്രജ്ഞർ എന്നിവരുടെ ശൃംഖലയുണ്ട്. ഐ.യു.സി.എൻ പുറത്തിറക്കുന്ന പുസ്തകമാണ് റെഡ്‌ ലിസ്റ്റ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.


Related Questions:

'സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
ഇന്ത്യ എത്രാം തവണയാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ താത്കാലിക അംഗമാകുന്നത് ?
അന്താരാഷ്ട്ര തപാൽ സംഘടനയുടെ ഔദ്യോഗിക ഭാഷ ഏതാണ് ?
Where was the Universal Declaration of Human Rights adopted ?
Which of the following countries is a permanent member of the UN Security Council?