Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ അഖിലേന്ത്യ സർവ്വീസിന് ഉദാഹരണം അല്ലാത്തത് ഏത് ?

  1. ഇന്ത്യൻ ഫോറസ്റ്റ് സർവീസ്
  2. ഇന്ത്യൻ പോലീസ് സർവീസ്
  3. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്
  4. ഇന്ത്യൻ ഫോറിൻ സർവീസ് 

    Aiv മാത്രം

    Bi, iv എന്നിവ

    Cii മാത്രം

    Dii, iv

    Answer:

    A. iv മാത്രം

    Read Explanation:

    ഇന്ത്യൻ ഫോറിൻ സർവീസ് (ഐ എഫ് എസ്)

    • ഇന്ത്യയും മറ്റ് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിനായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ശാഖയാണ് ഇന്ത്യൻ ഫോറിൻ സർവീസ്.
    • ഐ എഫ് എസ് ഇന്ത്യൻ ഗവണ്മെന്റ് രൂപീകരിച്ചത് 1946 ഒക്ടോബർ 9നാണ്.
    • ഇതിൻറെ സ്മരണയ്ക്കായി 2011 മുതൽ എല്ലാ വർഷവും ഒക്ടോബർ 9 ന് IFS ദിനമായി ആഘോഷിക്കുന്നു
    • ഇന്ത്യൻ ഫോറിൻ സർവീസ് വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
    • യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് ഇന്ത്യൻ സർക്കാർ IFS ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.
    • വിദേശകാര്യ സെക്രട്ടറിയാണ് IFSൻ്റെ തലവൻ.
    • ഒരു നയതന്ത്രജ്ഞൻ എന്ന നിലയിൽ,  ഇന്ത്യയുടെ താൽപ്പര്യങ്ങൾ, സ്വദേശത്തും വിദേശത്തും വൈവിധ്യമാർന്ന വിഷയങ്ങളിൽ അവതരിപ്പിക്കുക എന്നതാണ് ഒരു IFS ഉദ്യോഗസ്ഥന്റെ മുഖ്യ ചുമതല.

    Related Questions:

    'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും' എന്നറിയപ്പെടുന്നത് എന്ത് ?
    The Scheduled Castes Commission is defined in which article of the Constitution?
    സംസ്ഥാന ഗവൺമെൻറ്റിന് നിയമോപദേശം നൽകുന്നത് ആര് ?
    Which of the following act as the watchdog of Public Finance?

    CAG തൻ്റെ ഓഡിറ്റ് റിപ്പോർട്ടുകൾ ആർക്കാണ് സമർപ്പിക്കുന്നത്?