App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ ധനകാര്യ കമ്മിഷന്റെ കർമപരിധിയിൽ വരാത്തത് ?

Aസംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും ഇടയിൽ നികുതി വരുമാനം വീതിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുക.

Bസംസ്ഥാനങ്ങളുടെ വരുമാനത്തിന് നൽകേണ്ടുന്ന ഗ്രാന്റ്സ് ഇൻ എയ്ഡ് നിർണയിക്കാനുള്ള തത്ത്വങ്ങൾ ഇന്ത്യൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുക.

Cസംസ്ഥാനങ്ങളുടെ സാമ്പത്തിക ബില്ലുകൾ അവതരിപ്പിക്കാൻ ഉള്ള രീതികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുക

Dസംസ്ഥാനങ്ങളുടെ ഏകീകൃത സാമ്പത്തിക നിധി (കൺസോളിഡേറ്റഡ് ഫണ്ട്) കൂട്ടുവാനുള്ള പ്രക്രിയകളെ കുറിച്ച് ഇന്ത്യൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുക.

Answer:

C. സംസ്ഥാനങ്ങളുടെ സാമ്പത്തിക ബില്ലുകൾ അവതരിപ്പിക്കാൻ ഉള്ള രീതികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുക

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ധനകാര്യ കമ്മീഷൻ.
  • ഓരോ അഞ്ചു വർഷം കൂടുമ്പോഴും പ്രസിഡന്റ് പുതിയ ധനകാര്യ കമ്മീഷനെ നിയമിക്കുവാൻ ബാധ്യസ്ഥനാണ്.
  • ഒരധ്യക്ഷനും നാല് അംഗങ്ങളും അടങ്ങുന്നതാണ് കമ്മീഷന്റെ ഘടന.  
  • കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത് - ധനകാര്യ കമ്മീഷൻ

  • ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്ന തുകകൾ സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിക്കുന്നതിന് ശുപാർശ ചെയ്യുന്നത് - ധനകാര്യ കമ്മീഷൻ

  • കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും കൺസോളിഡേറ്റഡ് ഫണ്ടുകളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം - 266


Related Questions:

കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യം വെച്ചു കൊണ്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ നിലവിൽ വന്നതെന്ന്?
2025 ജൂണിൽ 16ആം ധനകാര്യ കമ്മീഷനിൽ പാർട്ട് ടൈം അംഗമായി നിയമിക്കപെട്ടത്
മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ ?

ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ കൗൺസിലിന്റെ പ്രവർത്തനം അല്ലാത്തത് താഴെപ്പറയുന്നവയിൽ ഏതാണ്?

  1. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സമത്വവും സമ്പൂർണ്ണ പങ്കാളിത്തവും നേടിയെടുക്കാൻ രൂപകല്പന ചെയ്ത നയങ്ങളുടെയും പ്രോഗ്രാമുകളുടെയും സ്വാധീനം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും.
  2. ഒരു ട്രാൻസ്ജെൻഡർ വ്യക്തി ലിംഗ ഭേദം മാറ്റുന്നതിനുള്ള ശാസ്ത്രക്രിയയ്ക്ക് വിധേയനായാൽ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് നൽകുന്നു
  3. ട്രാൻസ്ജെൻഡർ വ്യക്തികളുടെ പരാതികൾ പരിഹരിക്കുന്നതിന്
  4. മുകളിൽ പറഞ്ഞവ എല്ലാം

    താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ബഹു അംഗ സ്ഥാപനമാണ്.

    2. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് അംഗങ്ങൾക്കും സുപ്രീം കോടതി ജഡ്ജിമാർക്ക് തുല്യമായ ശമ്പളമുണ്ട്.

    3. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ കാലാവധി 10 വർഷമോ 70 വയസ്സ് വരെയോ ആണ്.