App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഒരാൾക്ക് സൂര്യപ്രകാശം പൂർണമായി ലഭിക്കാതെ വരുമ്പോൾഉണ്ടാകാൻ സാധ്യതയുള്ള രോഗം ?

Aആൽബിനിസം,

Bസെറോഡെർമ പിഗ്മെന്റോസം

Cനിശാന്ധത

Dഓസ്റ്റിയോപൊറോസിസ്

Answer:

D. ഓസ്റ്റിയോപൊറോസിസ്

Read Explanation:

ഓസ്റ്റിയോപൊറോസിസ്

  • അസ്ഥികൾ ബലഹീനമാകുന്ന ഒരു രോഗാവസ്ഥയാണ്  ഓസ്റ്റിയോപൊറോസിസ്
  • ഈ രോഗാവസ്ഥയിൽ  അസ്ഥികളിലെ  ധാതു സാന്ദ്രത ( Bone Mineral Density ) ഗണ്യമായി കുറയുന്നു 
  • അസ്ഥികളുടെ സാന്ദ്രത കുറയുമ്പോൾ അവ ദുർബലമാകുകയും  അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യാനും കാരണമാകുന്നു 

വിറ്റാമിൻ ഡിയുടെ പ്രാധാന്യം 

  • അസ്ഥികളുടെ ആരോഗ്യത്തിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു
  • വിറ്റാമിൻ ഡിയുടെ പ്രാഥമിക പ്രവർത്തനങ്ങളിലൊന്ന് കുടലിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു എന്നതാണ് 
  • അസ്ഥികൾ ആരോഗ്യത്തോടെ നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ധാതുവാണ് കാൽസ്യം.
  • മതിയായ വിറ്റാമിൻ ഡി ഇല്ലാതെ, ശരീരത്തിന് ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ കഴിയില്ല
  • ഇത് അസ്ഥികളുടെ ബലഹീനതയിലേക്ക് നയിക്കുന്നു. 
  • വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്സ് സൂര്യപ്രകാശമാകയാൽ സൂര്യപ്രകാശം പൂർണമായി ലഭിക്കാതെ വരുമ്പോൾ ഒരു വ്യക്തിക്ക് ഈ രോഗം  ഉണ്ടാകാൻ സാധ്യതയുണ്ട് 

Related Questions:

Which of the following is caused due to extreme lack of proteins?
ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?

രോഗത്തിന്റെ പേരും അതിന്റെ കാരണവും ഏതൊക്കെ ?

രോഗം കാരണം 

i. നിശാന്ധത

വൈറ്റമിൻ A യുടെ കുറവുകൊണ്ട് റൊഡോപ്സിന്റെ പുനർ നിർമ്മാണം തടസ്സപ്പെടുന്നു

 

ii. സിറോഫ്താൽമിയ

അക്വസ് ദ്രവത്തിന്റെ പുനരാഗിരണം നടക്കാത്തതിനാൽ കണ്ണിനുള്ളിൽ മർദ്ദം കൂടുന്നു 

iii. ഗ്ലോക്കോമ

വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം കൊണ്ട് നേത്രാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായി തീരുന്നു 

 

ഹൈപ്പോതൈറോയ്ഡിസം എന്ന രോഗാവസ്ഥ ശരീരത്തിൽ ഏത് മൂലകത്തിൻ്റെ കുറവ് മൂലമാണ് ഉണ്ടാകുന്നത് ?

ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു. തെറ്റായ ജോഡികൾ ഏവ?