Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഒരാൾക്ക് സൂര്യപ്രകാശം പൂർണമായി ലഭിക്കാതെ വരുമ്പോൾഉണ്ടാകാൻ സാധ്യതയുള്ള രോഗം ?

Aആൽബിനിസം,

Bസെറോഡെർമ പിഗ്മെന്റോസം

Cനിശാന്ധത

Dഓസ്റ്റിയോപൊറോസിസ്

Answer:

D. ഓസ്റ്റിയോപൊറോസിസ്

Read Explanation:

ഓസ്റ്റിയോപൊറോസിസ്

  • അസ്ഥികൾ ബലഹീനമാകുന്ന ഒരു രോഗാവസ്ഥയാണ്  ഓസ്റ്റിയോപൊറോസിസ്
  • ഈ രോഗാവസ്ഥയിൽ  അസ്ഥികളിലെ  ധാതു സാന്ദ്രത ( Bone Mineral Density ) ഗണ്യമായി കുറയുന്നു 
  • അസ്ഥികളുടെ സാന്ദ്രത കുറയുമ്പോൾ അവ ദുർബലമാകുകയും  അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യാനും കാരണമാകുന്നു 

വിറ്റാമിൻ ഡിയുടെ പ്രാധാന്യം 

  • അസ്ഥികളുടെ ആരോഗ്യത്തിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു
  • വിറ്റാമിൻ ഡിയുടെ പ്രാഥമിക പ്രവർത്തനങ്ങളിലൊന്ന് കുടലിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു എന്നതാണ് 
  • അസ്ഥികൾ ആരോഗ്യത്തോടെ നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ധാതുവാണ് കാൽസ്യം.
  • മതിയായ വിറ്റാമിൻ ഡി ഇല്ലാതെ, ശരീരത്തിന് ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ കഴിയില്ല
  • ഇത് അസ്ഥികളുടെ ബലഹീനതയിലേക്ക് നയിക്കുന്നു. 
  • വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്സ് സൂര്യപ്രകാശമാകയാൽ സൂര്യപ്രകാശം പൂർണമായി ലഭിക്കാതെ വരുമ്പോൾ ഒരു വ്യക്തിക്ക് ഈ രോഗം  ഉണ്ടാകാൻ സാധ്യതയുണ്ട് 

Related Questions:

Which is niacin deficiency disease?
Marasmus disease is caused by the deficiency of ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ഇരുമ്പിന്റെ അപര്യാപ്തത ഓസ്റ്റിയോപോറോസിസ് എന്ന രോഗത്തിലേക്ക് നയിക്കുന്നു.

2. അസ്ഥിയിലെ ധാതു സാന്ദ്രത ശോഷണത്താൽ എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്.

തൊണ്ടമുഴ രോഗത്തിന് കാരണമാകുന്നത് ഏത് പോഷക ത്തിന്റെ കുറവാണ്?
ഇരുമ്പിനെ കുറവുമൂലം ഉണ്ടാകുന്ന അസുഖം ഏത്?