Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് രാഷ്ട്രത്തിന്റെ 'വിവേചനപരമായ ചുമതലയിൽ പെടുന്നത് ?

Aഅതിർത്തി സംരക്ഷണം

Bആരോഗ്യ സംരക്ഷണം നൽകുക

Cആഭ്യന്തര സമാധാനം

Dനീതി നടപ്പാക്കൽ

Answer:

B. ആരോഗ്യ സംരക്ഷണം നൽകുക

Read Explanation:

രാഷ്ട്രത്തിന്റെ ചുമതലകൾ

  1. നിർബന്ധിതമായ ചുമതല (Obligatory function)

  2. വിവേചനപരമായ ചുമതല (Discretionary function)

  • രാഷ്ട്രം എല്ലാ കാലത്തും നിർബന്ധമായും നിർവഹി ക്കേണ്ടതും ജനങ്ങളുടെ ജീവനും സ്വത്തിനും സംര ക്ഷണം നൽകുന്നതുമായ ചുമതലകളാണ്

  • -നിർബന്ധിതമായ ചുമതല

നിർബന്ധിതമായ ചുമതലകൾ

  1. അതിർത്തി സംരക്ഷണം

  2. ആഭ്യന്തര സമാധാനം

  3. അവകാശ സംരക്ഷണം

  4. നീതി നടപ്പാക്കൽ

വിവേചനപരമായ ചുമതലകൾ

  • ആരോഗ്യ സംരക്ഷണം നൽകുക എന്നത് രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലയിൽ പെടുന്നു.

  • ഇത് രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് നിർവഹിക്കേണ്ട കാര്യമാണ്.

  • വിദ്യാഭ്യാസ സൗകര്യം ഒരുക്കുക, ക്ഷേമപദ്ധതികൾ നടപ്പിലാക്കുക, ഗതാഗത സൗകര്യം ഒരുക്കുക എന്നിവയും രാഷ്ട്രത്തിൻ്റെ വിവേചനപരമായ ചുമതലകളാണ്.


Related Questions:

ഗബ്രിയേൽ ആൽമണ്ടും സിഡ്നി വെർബയും ഒരു വ്യക്തിയുടെ രാഷ്ട്രീയ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ സംസ്കാരത്തെ എത്രയായി തരംതിരിച്ചു ?

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് പ്രതിനിധി ജനാധിപത്യത്തെ ശരിയായി വിവരിക്കുന്നത് ?

  1. ജനങ്ങൾക്ക് അവരുടെ ഇഷ്ട്ടാനുസരണം രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുക്കാൻ സാധിക്കും.
  2. ഭരണപരമായ കാര്യങ്ങളിൽ ജനങ്ങൾ നേരിട്ട് തീരുമാനങ്ങൾ എടുക്കുന്നു.
  3. അന്തിമ അധികാരം ജനങ്ങളുടേത് ആണ്.
  4. ഇത് സാധാരണയായി ചെറിയ ജനസംഖ്യയുള്ള രാജ്യങ്ങളിൽ മാത്രമേ സാധ്യമാകൂ.
    ഇന്നത്തെ ആധുനിക രാഷ്ട്രങ്ങളിൽ നേരിട്ടുള്ള ജനാധിപത്യം എന്തുകൊണ്ട് പ്രായോഗികമല്ല ?
    അരിസ്റ്റോട്ടിലിൻ്റെ അഭിപ്രായത്തിൽ, വിപ്ലവങ്ങൾ പ്രധാനമായും സംഭവിക്കുന്നത് എന്തിനാലാണ് ?
    രാഷ്ട്രീയ പ്രക്രിയയെക്കുറിച്ച് വ്യാപകമായ അറിവും എന്നാൽ ശക്തിയില്ലായ്മ കാരണം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള വിമുഖതയും കാണിക്കുന്ന സംസ്കാരം ഏത് ?