App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതു കമ്മിറ്റിയാണ് കുട്ടികളുടെ പഠനഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ നൽകിയത്?

Aകോത്താരി കമ്മീഷൻ

Bയശ്പാൽ കമ്മിറ്റി

Cസ്വാമിനാഥൻ സ്റ്റഡി ഗ്രൂപ്പ്

Dകസ്തൂരിരംഗൻ കമ്മിറ്റി

Answer:

B. യശ്പാൽ കമ്മിറ്റി

Read Explanation:

യശ്പാൽ കമ്മിറ്റി

  • 1993-ലാണ്  ഡോ. യശ്പാൽ കമ്മിറ്റി രൂപീകൃതമായത്
  • ഈ കമ്മിറ്റി 'Learning without burden' എന്ന ആശയമാണ് റിപ്പോർട്ടായി സമർപ്പിച്ചത് 
  • പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം എല്ലാ തലങ്ങളിലുമുള്ള സ്കൂൾ വിദ്യാർത്ഥികളുടെ സമ്മർദ്ദം  കുറയ്ക്കുന്നതിനുള്ള  മാർഗങ്ങളും ഉപദേശിക്കുക എന്നതായിരുന്നു സമിതിയുടെ പ്രധാന ലക്ഷ്യം.

യശ്പാൽ കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശകൾ:

  • സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുക
  • പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിലും പാഠപുസ്തകം തയ്യാറാക്കുന്നതിലും അധ്യാപകരുടെ കൂടുതൽ പങ്കാളിത്തം.
  • പ്രീ-സ്കൂളിൽ പ്രവേശനത്തിനുള്ള ടെസ്റ്റോ അഭിമുഖമോ നടത്താൻ പാടില്ല.
  • പ്രൈമറി സ്റ്റേജിൽ ഗൃഹപാഠവും പ്രോജക്ട് വർക്കുകളും പാടില്ല.
  • ഓഡിയോ-വീഡിയോ മെറ്റീരിയലിന്റെ വിപുലമായ ഉപയോഗവും അധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 നിർബന്ധമാക്കുന്നു.

Related Questions:

പ്രൈമറി സ്കൂൾ വിദ്യാഭ്യാസം തദ്ദേശ സമിതികൾക്ക് വിട്ടുകൊടുക്കാൻ നിർദ്ദേശിച്ച കമ്മീഷൻ ?
ദേശീയ വിജ്ഞാന കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെയുള്ള അംഗസംഖ്യ എത്ര ?
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ ?
വിദ്യാഭ്യാസം ശിശുകേന്ദ്രീകൃതം ആക്കുന്നതിന് കൂടുതൽ ബോധന മാധ്യമങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച കമ്മീഷൻ ?
ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?