താഴെ പറയുന്നവയിൽ ഏറ്റവും താഴ്ന്ന പഠന നിലയാണ് ?Aപ്രയോഗംBബന്ധങ്ങൾ കണ്ടെത്തൽCഉരുവിട്ടുള്ള പഠനംDപ്രശ്നപരിഹാരംAnswer: C. ഉരുവിട്ടുള്ള പഠനം Read Explanation: പഠനം (Learning) അനുഭവത്തിലൂടെ സ്വഭാവത്തിൽ വരുന്ന പരിവർത്തനമാണ് പഠനം. വ്യക്തി ജീവിത വ്യവഹാരങ്ങൾക്ക് ആവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രവർത്തനമാണ് പഠനം. പഠനത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവങ്ങളിൽ ഒന്നാണ് പഠനം സമായോജനമാണ് എന്നത്. പുതിയ സന്ദർഭങ്ങളുമായി വേണ്ടവിധത്തിൽ പൊരുത്തപ്പെടാൻ പഠനം വ്യക്തിയെ സഹായിക്കുന്നു. വ്യക്തി നേരിടുന്ന പരിസ്ഥിതിയിൽ അനുസൃതമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമായുണ്ടാകുന്ന വർദ്ധമാനമായ സമായോജനമാണ് പഠനം എന്ന് പറയുന്നത്. Read more in App